Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:18 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Startup, Business News, Kochi, Kerala News

സ്റ്റാ​ർ​ട്ട​പ്പു​ക​ൾക്ക് ഫ​ണ്ട് വ​രു​ന്നി​ല്ല : ശ​മ്പ​ള​ത്തി​ന് പു​തു​വ​ഴി തേ​ടുന്നു

Published:21 May 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ന്ദ്ര ബാ​ങ്കു​ക​ൾ തു​ട​ർ​ച്ച​യാ​യി പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ വ​ൻ​കി​ട ആ​ഗോ​ള ഫ​ണ്ടി​ങ് സ്ഥാ​പ​ന​ങ്ങ​ൾ ഇ​പ്പോ​ൾ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്നി​ല്ല

കൊ​ച്ചി: ആ​ഗോ​ള നി​ക്ഷേ​പ​ക​രി​ൽ നി​ന്നു​ള​ള പ​ണ​മൊ​ഴു​ക്ക് നി​ന്ന​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​മ​ട​ക്ക​മു​ള്ള നി​ത്യ​നി​ദാ​ന ചെ​ല​വു​ക​ൾ​ക്ക് വ​ഴി​യി​ല്ലാ​തെ വ​ൻ​കി​ട ടെ​ക് സ്റ്റാ​ർ​ട്ട​പ്പു​ക​ൾ വ​ല​യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം വ​ൻ ആ​വേ​ശ​ത്തോ​ടെ ആ​ഗോ​ള, ദേ​ശീ​യ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ മൂ​ല​ധ​ന​മാ​യി സ​മാ​ഹ​രി​ച്ച പ​ല പ്ര​മു​ഖ സ്റ്റാ​ർ​ട്ട​പ്പു​ക​ളും പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പു​തു​വ​ഴി​ക​ൾ തേ​ടു​ക​യാ​ണ്.

വ​ൻ​കി​ട ഫ​ണ്ടു​ക​ൾ​ക്ക് ഉ​യ​ർ​ന്ന മൂ​ല്യ​ത്തി​ൽ ഓ​ഹ​രി​ക​ൾ ന​ൽ​കി ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് വി​പ​ണി മാ​ജി​ക്കു​ക​ൾ കാ​ണി​ച്ച ടെ​ക് ക​മ്പ​നി​ക​ൾ പ​ല​തും ഇ​പ്പോ​ൾ ചെ​ല​വ് ചു​രു​ക്കാ​നു​ള​ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. ബൈ​ജൂ​സ് ആ​പ്പ്, കാ​ർ​സ് 24, ഫാ​ഷ​ൻ സ്റ്റാ​ർ​ട്ട​പ്പാ​യ സി​ലി​ങ്കോ, അ​ൺ​അ​ക്കാ​ഡ​മി, ട്രെ​ൽ, ബ്ലി​ങ്കി​റ്റ്, മീ​ഷോ, ഫ​ർ​ലി​ങ്കോ തു​ട​ങ്ങി​യ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം പു​തു​താ​യി പ​ണം സ​മാ​ഹ​രി​ക്കാ​നും ജീ​വ​ന​ക്കാ​രെ കു​റ​ച്ച് ചെ​ല​വ് നി​യ​ന്ത്രി​ക്കാ​നും തു​ട​ങ്ങി.

രാ​ജ്യ​ത്തെ നൂ​റ് യൂ​ണി​കോ​ണു​ക​ളി​ൽ പ​കു​തി​യി​ല​ധി​ക​വും ലാ​ഭ​ക​ര​മാ​യ ബി​സി​ന​സോ വ​രു​മാ​ന​മോ ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. അ​തി​നാ​ൽ ത​ന്നെ മൂ​ല​ധ​ന വ​ര​വ് കു​റ​ഞ്ഞ​തോ​ടെ പ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നി​ല​നി​ൽ​പ്പ് അ​പ​ക​ട​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ രാ​ജ്യ​ത്തെ മു​ൻ​നി​ര ടെ​ക്നോ​ള​ജി സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രെ​യാ​ണ് കു​റ​ച്ച​ത്.  ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ന്ദ്ര ബാ​ങ്കു​ക​ൾ തു​ട​ർ​ച്ച​യാ​യി പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ വ​ൻ​കി​ട ആ​ഗോ​ള ഫ​ണ്ടി​ങ് സ്ഥാ​പ​ന​ങ്ങ​ൾ ഇ​പ്പോ​ൾ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്നി​ല്ല. ഓ​ഹ​രി വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വ​വും നി​ക്ഷേ​പ ഒ​ഴു​ക്കി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു

ജീ​വ​ന​ക്കാ​രെ കു​റ​യ്ക്കേ​ണ്ടി വ​രും

സ്റ്റാ​ർ​ട്ട​പ്പ് ബൂ​മി​ൽ വ​ൻ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി ജീ​വ​ന​ക്കാ​രെ വ​ലി​യ​തോ​തി​ൽ നി​യ​മി​ച്ച പ​ല സ്ഥാ​പ​ന​ങ്ങ​ളും മു​ന്നോ​ട്ടു​ള്ള വ​ഴി​യ​റി​യാ​തെ വ​ല​യു​ക​യാ​ണെ​ന്ന് കൊ​ച്ചി​യി​ലെ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യി​ലെ എ​ച്ച്.​ആ​ർ. മേ​ധാ​വി ഷ​മ്മി ച​ക്ര​വ​ർ​ത്തി പ​റ​യു​ന്നു. വൈ​ദ​ഗ്ധ്യ​മു​ള്ള ജീ​വ​ന​ക്കാ​രെ എ​ത്ര വ​ലി​യ ശ​മ്പ​ളം വാ​ഗ്ദാ​നം ചെ​യ്താ​ലും കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ല ക​മ്പ​നി​ക​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ അ​ധി​ക​മു​ള്ള ജീ​വ​ന​ക്കാ​രെ കു​റ​യ്ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രെ ലേ ​ഓ​ഫ് ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top