Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:28 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Wellness

Monkey Pox, Monkeypox Symptoms, Health, Health News

എ​ന്താ​ണ് മ​ങ്കി​പോ​ക്‌​സ്? ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

Published:21 May 2022

ആ​ഫ്രി​ക്ക​യി​ല്‍ മാ​ത്രം ക​ണ്ടു​വ​ന്നി​രു​ന്ന വാ​ന​ര വ​സൂ​രി ലോ​ക​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജാ​ഗ്ര​താ നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി​യ​ത്

തി​രു​വ​ന​ന്ത​പു​രം: യൂ​റോ​പ്പി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ അ​മെ​രി​ക്ക​യി​ലും വാ​ന​ര വ​സൂ​രി (മ​ങ്കി​പോ​ക്‌​സ്) സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​ക​ള്‍ക്ക് ജാ​ഗ്ര​താ നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. 

ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച് ചേ​ര്‍ത്ത് മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചു. ആ​ഫ്രി​ക്ക​യി​ല്‍ മാ​ത്രം ക​ണ്ടു​വ​ന്നി​രു​ന്ന വാ​ന​ര വ​സൂ​രി ലോ​ക​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജാ​ഗ്ര​താ നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി​യ​ത്. 

എ​ന്താ​ണ് മ​ങ്കി​പോ​ക്‌​സ്?

മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് വൈ​റ​സ് വ​ഴി പ​ക​രു​ന്ന ഒ​രു രോ​ഗ​മാ​ണ് മ​ങ്കി​പോ​ക്‌​സ് അ​ഥ​വാ വാ​ന​ര വ​സൂ​രി. തീ​വ്ര​ത കു​റ​വാ​ണെ​ങ്കി​ലും 1980ല്‍ ​ലോ​ക​മെ​മ്പാ​ടും ഉ​ന്മൂ​ല​നം ചെ​യ്യ​പ്പെ​ട്ട​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഓ​ര്‍ത്തോ​പോ​ക്‌​സ് വൈ​റ​സ് അ​ണു​ബാ​ധ​യാ​യ വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വാ​ന​ര വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ക്ക് സാ​ദൃ​ശ്യ​മു​ണ്ട്. പ്ര​ധാ​ന​മാ​യും മ​ധ്യ, പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക​യി​ലാ​ണ് ഈ ​രോ​ഗം കാ​ണ​പ്പെ​ടു​ന്ന​ത്. 1958ലാ​ണ് ആ​ദ്യ​മാ​യി കു​ര​ങ്ങു​ക​ളി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 

രോ​ഗ പ​ക​ര്‍ച്ച

രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ളു​ടെ ര​ക്തം, ശ​രീ​ര സ്ര​വ​ങ്ങ​ള്‍ എ​ന്നി​വ വ​ഴി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് വാ​ന​ര വ​സൂ​രി പ​ക​രാം. അ​ണ്ണാ​ൻ, എ​ലി​ക​ള്‍, വി​വി​ധ ഇ​നം കു​ര​ങ്ങു​ക​ള്‍ എ​ന്നി​വ​യു​ള്‍പ്പെ​ടെ നി​ര​വ​ധി മൃ​ഗ​ങ്ങ​ളി​ല്‍ വാ​ന​ര വ​സൂ​രി വൈ​റ​സ് അ​ണു​ബാ​ധ​യു​ടെ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​ന​മേ​ഖ​ല​യി​ലോ സ​മീ​പ​ത്തോ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍ക്ക് രോ​ഗ​ബാ​ധി​ത​രാ​യ മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സ​മ്പ​ര്‍ക്ക​മു​ണ്ടാ​യാ​ല്‍ രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

രോ​ഗ​ബാ​ധി​ത​രു​ടെ ശ്വാ​സ​കോ​ശ സ്ര​വ​ങ്ങ​ളു​മാ​യു​ള്ള അ​ടു​ത്ത സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​രു​ന്ന​ത്. ക്ഷ​ത​ങ്ങ​ൾ, ശ​രീ​ര സ്ര​വ​ങ്ങ​ള്‍, ശ്വ​സ​ന തു​ള്ളി​ക​ൾ, കി​ട​ക്ക പോ​ലു​ള്ള വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​മാ​യു​ള്ള അ​ടു​ത്ത സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യാ​ണ് വാ​ന​ര വ​സൂ​രി വൈ​റ​സ് ഒ​രാ​ളി​ല്‍ നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​ന്ന​ത്. പ്ലാ​സ​ന്‍റ വ​ഴി അ​മ്മ​യി​ല്‍ നി​ന്ന് കു​ഞ്ഞി​ലേ​ക്കോ അ​ല്ലെ​ങ്കി​ല്‍ ജ​ന​ന​സ​മ​യ​ത്തോ, അ​തി​നു​ശേ​ഷ​മോ കു​ഞ്ഞു​മാ​യു​ള്ള അ​ടു​ത്ത സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യും രോ​ഗ​സം​ക്ര​മ​ണം സം​ഭ​വി​ക്കാം.

ല​ക്ഷ​ണ​ങ്ങ​ള്‍

വാ​ന​ര വ​സൂ​രി​യു​ടെ ഇ​ന്‍കു​ബേ​ഷ​ന്‍ കാ​ല​യ​ള​വ് ആ​റ് മു​ത​ല്‍ 13 ദി​വ​സം വ​രെ​യാ​ണ്. എ​ന്നാ​ല്‍ ചി​ല സ​മ​യ​ത്ത് ഇ​ത് അ​ഞ്ചു മു​ത​ല്‍ 21 ദി​വ​സം വ​രെ​യാ​കാം. ര​ണ്ട് മു​ത​ല്‍ നാ​ല് ആ​ഴ്ച വ​രെ ല​ക്ഷ​ണ​ങ്ങ​ള്‍ നീ​ണ്ടു നി​ല്‍ക്കാ​റു​ണ്ട്. മ​ര​ണ നി​ര​ക്ക് പൊ​തു​വെ കു​റ​വാ​ണ്. പ​നി, തീ​വ്ര​മാ​യ ത​ല​വേ​ദ​ന, ക​ഴ​ല​വീ​ക്കം, ന​ടു​വേ​ദ​ന, പേ​ശി വേ​ദ​ന, ഊ​ര്‍ജ​ക്കു​റ​വ് എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ. പ​നി വ​ന്ന് 13 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ദേ​ഹ​ത്ത് കു​മി​ള​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ തു​ട​ങ്ങും. മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ല്‍ കു​മി​ള​ക​ള്‍ കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​തി​നു പു​റ​മെ കൈ​പ്പ​ത്തി, ജ​ന​നേ​ന്ദ്രി​യം, ക​ണ്‍ജ​ങ്ക്റ്റി​വ, കോ​ര്‍ണി​യ എ​ന്നീ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും ഇ​വ കാ​ണ​പ്പെ​ടു​ന്നു.

രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​ത് രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല, പ്ര​തി​രോ​ധ​ശേ​ഷി, രോ​ഗ​ത്തി​ന്‍റെ സ​ങ്കീ​ര്‍ണ​ത​ക​ള്‍ എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്ന​ത്. അ​ണു​ബാ​ധ, ബ്രോ​ങ്കോ​ന്യു​മോ​ണി​യ, സെ​പ്‌​സി​സ്, എ​ന്‍സെ​ഫ​ലൈ​റ്റി​സ്, കോ​ര്‍ണി​യ​യി​ലെ അ​ണു​ബാ​ധ എ​ന്നി​വ​യും തു​ട​ര്‍ന്നു​ള്ള കാ​ഴ്ച ന​ഷ്ട​വും ഈ ​രോ​ഗ​ത്തി​ന്‍റെ സ​ങ്കീ​ര്‍ണ​ത​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. 

ചി​കി​ത്സ

വൈ​റ​ല്‍ രോ​ഗ​മാ​യ​തി​നാ​ല്‍ വാ​ന​ര വ​സൂ​രി​ക്ക് പ്ര​ത്യേ​ക ചി​കി​ത്സ ല​ഭ്യ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും, രോ​ഗം മൂ​ല​മു​ണ്ടാ​കു​ന്ന സ​ങ്കീ​ര്‍ണ​ത​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും, ദീ​ര്‍ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും വാ​ന​ര​വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ചി​കി​ത്സ തേ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. വാ​ന​ര വ​സൂ​രി​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ നി​ല​വി​ലു​ണ്ട്.

പ്ര​തി​രോ​ധം

മൃ​ഗ​ങ്ങ​ൾ​ക്ക് അ​സു​ഖം ബാ​ധി​ച്ച സ​മ​യ​ത്തും, അ​വ​യു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന സ​മ​യ​ത്തും വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സ​മ്പ​ര്‍ക്കം ഒ​ഴി​വാ​ക്കു​ക. അ​വ​യു​ടെ മാം​സം, ര​ക്തം, മ​റ്റ് ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യു​ള്ള സ​മ്പ​ര്‍ക്ക​വും ഒ​ഴി​വാ​ക്ക​ണം. ഇ​തോ​ടൊ​പ്പം മൃ​ഗ​ങ്ങ​ളു​ടെ മാം​സം ക​ഴി​ക്കു​ന്ന​തി​നു മു​മ്പ് ന​ന്നാ​യി വേ​വി​ച്ചി​ട്ടു​ണ്ട് എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top