Published:22 May 2022
ലോകേഷ് കനക രാജും ദളപതി വിജയും വീണ്ടും ഒന്നിക്കുന്നു. ഒരു അവാര്‍ഡ് ചടങ്ങില്‍വച്ചാണ് ഈ വാർത്ത ലോകേഷ് പുറത്തു വിട്ടത്. ഇരുവരും ഒന്നിച്ച മാസ്റ്റർ എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു. വിജയ് 67 മാസ് ആന്‍ഡ് ക്ലാസ് ആയിരിക്കുമെന്നും സിനിമയില്‍ നായികയോ ഗാനങ്ങളോ ഉണ്ടായിരിക്കില്ലെന്നും ലോകേഷ് പറയുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായിട്ടുണ്ട്. മാസ്റ്ററിനു ശേഷം വിജയും ലോകേഷും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു ഇപ്പോഴാണ് ഇത് സ്ഥിരീകരിച്ചത്.
അതേസമയം മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രം വിക്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ജൂണ്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. കമല്‍ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് നേടിയത്.