Published:22 May 2022
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടമില്ല. കെ.എല്‍. രാഹുലാണ് ക്യാപ്റ്റന്‍. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. ഉമ്രാന് മാലിക്, അര്‍ഷ്ദീപ് സിങ് എന്നിവരും ടീമില്‍ ഇടം നേടി.
ടി20 ടീം: കെഎല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആര് ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്, അര്‍ഷ്ദീപ് സിങ്, ഉമ്രാന് മാലിക്.
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, കെഎസ് ഭരത്, രവീന്ദ്ര ജഡേജ, ആര് അശ്വിന്, ഷാര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.