Published:22 May 2022
മുംബൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ആഘോഷം. ഇന്നലെയായിരുന്നു മോഹൻലാലിന്റെ 62-ാം പിറന്നാൾ.
അടുത്ത സുഹൃത്ത് സമീർ ഹംസയാണ് പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പിറന്നാൾ കേക്ക് മുറിച്ച് പരസ്പരം സ്നേഹചുംബനം നൽകി കേക്ക് പങ്കിടുന്ന മോഹൻലാലിനെയും സുചിത്രയേയും വിഡിയോയിൽ കാണാം.