Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:38 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Updates

UST, Avatar Diverge Awards 2022, business news

2022 ലെ അവതാർ ഡൈവർജ് പുരസ്‌കാരങ്ങൾ നേടി 'ടൈറ്റിൽ വിന്നർ' ആയി യു‌എസ്‌ ടി

Published:23 May 2022

തൊഴിലിടങ്ങളിലെ വൈവിധ്യങ്ങൾ, നീതി, അംഗീകാരം എന്നിവയുടെ വിപുലമായ പ്രവർത്തനങ്ങളും, തൊഴിൽ മേഖലയിലെ സ്ത്രീകളുടെ അകമഴിഞ്ഞ പങ്കാളിത്തത്തിനും അവതാർ ഊന്നൽ നൽകുന്നു.
കൊച്ചി: വനിതാ ജീവനക്കാരുടെ നേതൃത്വത്തിലുള്ള എംപ്ലോയി റിസോഴ്സ് ഗ്രൂപ്പുകൾക്കായുള്ള 2022 ലെ അവതാർ ഡൈവർജ് അവാർഡുകൾ നേടി ടൈറ്റിൽ വിന്നർ ആയി പ്രമുഖ ഡിജിറ്റൽ ട്രൻസ്ഫോർമേഷൻ സൊലൂഷൻസ് കമ്പനിയായ യു എസ് ടി. ഇന്ത്യയിൽ വൈവിധ്യങ്ങളുടെ ആദ്യ വക്താവും അതിന്റെ അടിസ്ഥാനത്തിൽ വിവിധ തൊഴിലിടങ്ങൾക്ക് അംഗീകാരം നൽകിവരുന്ന ആദ്യത്തെ ഗ്രൂപ്പുമാണ് അവതാർ.
 
തൊഴിലിടങ്ങളിലെ വൈവിധ്യങ്ങൾ, നീതി, അംഗീകാരം എന്നിവയുടെ വിപുലമായ പ്രവർത്തനങ്ങളും, തൊഴിൽ മേഖലയിലെ സ്ത്രീകളുടെ അകമഴിഞ്ഞ പങ്കാളിത്തത്തിനും അവതാർ ഊന്നൽ നൽകുന്നു. അവതാർ സംഘടിപ്പിച്ച സേഗ്യു സെഷനിലാണ് അവാർഡുകൾ നൽകിയത്. ലിംഗ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഗൽഭരായ വനിതാ നേതാക്കളുടെയും സംഘടനകളുടെയും വിജയഗാഥകളും സേഗ്യു സെഷനിൽ അവതരിപ്പിച്ചു.
 
യു.എസ്.ടി ബംഗളൂരു കേന്ദ്രത്തിലെ നൗയു (നെറ്റ്‌വർക്ക് ഓഫ് വിമൺ അസോസിയേറ്റ്‌സ്) ടീമാണ് അവാർഡ് ജേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടത്. വനിതകൾക്ക് പിന്തുണ തേടുന്നതിനും പരസ്പരം പഠിക്കുന്നതിനുമുള്ള ഒരു മികച്ച വേദിയായാണ് നൗ യു പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കായുള്ള എംപ്ലോയി റിസോഴ്‌സ് ഗ്രൂപ്പുകളുടെ സംഭാവനകളിലും നേട്ടങ്ങളിലും അഭിനന്ദനാർഹമായ പ്രകടനമാണ് ശ്രീദേവി ശരത്തിന്റെ നേതൃത്വത്തിലുള്ള ടീം കാഴ്ച്ച വച്ചത്. ശ്രീദേവി ശരത്, അഖിലാണ്ടേശ്വരി സെന്തിൽനാഥൻ, ദേച്ചമ്മ പൊന്നപ്പ എന്നിവരടങ്ങിയ യുഎസ് ടി ടീം, ഹാക്ക് ഇക്വിറ്റി-ക്രാക്കിംഗ് ദി ഇൻക്ലൂഷൻ കോഡ് മത്സരത്തിലും വിജയം നേടിയതോടെ യുഎസ് ടിക്ക് സേഗ്യു സെഷനിലെ അഭിമാനകരമായ രണ്ട് അവാർഡുകളാണ് ലഭിച്ചത്.

വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top