Published:24 May 2022
നടി സാമന്തയും വിജയ് ദേവരകൊണ്ടയും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം. ഷൂട്ടിംഗിനിടെയാണ് ഇരുവർക്കും പരുക്ക്. കശ്മീരില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കഠിനമായ സ്റ്റണ്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്.
നദിക്ക് കുറുകെ കെട്ടിയിരുന്ന കയറിലൂടെ വാഹനമോടിച്ച് കയറ്റുന്ന സ്റ്റണ്ട് രംഗങ്ങള്‍ക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടമുണ്ടാക്കിയത്. സാമന്തയും വിജയും ഫിസിയോതെറാപ്പി ചെയ്യണമെന്ന് പ്രാഥമിക പരിശോധനയക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. മുതുകിന് പരുക്കേറ്റ സാമന്തയും വിജയ് ദേവരക്കൊണ്ടയും ഇപ്പോള്‍ വിശ്രമത്തിലാണ്.