Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:27 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Indian Rupee, Analysis, Business News

നാ​ണ​യ​പ്പെ​രു​പ്പ യു​ദ്ധം: ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ

Published:24 May 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

ഉ​പ്പ് തൊ​ട്ട് ക​ർ​പ്പൂ​രം വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം റി​സ​ർ​വ് ബാ​ങ്ക് മു​ഖ്യ പ​ലി​ശ നി​ര​ക്കു​ക​ളി​ൽ 0.4 ശ​ത​മാ​നം വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നൊ​പ്പം വി​പ​ണി​യി​ലെ പ​ണ​ല​ഭ്യ​ത കു​റ​യ്ക്കാ​നാ​യി ബാ​ങ്കു​ക​ൾ നി​ക്ഷേ​പ​ങ്ങ​ൾ ആ​നു​പാ​തി​ക​മാ​യി റി​സ​ർ​വ് ബാ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട പ​ണ​മാ​യ ക​രു​ത​ൽ ധ​ന അ​നു​പാ​തം അ​ര ശ​ത​മാ​ന​വും കൂ​ട്ടി​യി​രു​ന്നു

കൊ​ച്ചി: കു​തി​ച്ചു​യ​രു​ന്ന നാ​ണ​യ​പ്പെ​രു​പ്പം പി​ടി​ച്ചു​കെ​ട്ടാ​ൻ ക​ടു​ത്ത വി​പ​ണി ഇ​ട​പെ​ട​ലു​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ആ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്രി​ച്ചും ഇ​റ​ക്കു​മ​തി നി​ബ​ന്ധ​ന​ക​ൾ ഉ​ദാ​ര​മാ​ക്കി​യും വി​പ​ണി​യി​ൽ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ച​സാ​ര ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും സോ​യാ​ബീ​ൻ, സൂ​ര്യ​കാ​ന്തി എ​ണ്ണ എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കാ​ക്കാ​നും സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ക​യാ​ണ്. 

ഉ​പ്പ് തൊ​ട്ട് ക​ർ​പ്പൂ​രം വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം റി​സ​ർ​വ് ബാ​ങ്ക് മു​ഖ്യ പ​ലി​ശ നി​ര​ക്കു​ക​ളി​ൽ 0.4 ശ​ത​മാ​നം വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നൊ​പ്പം വി​പ​ണി​യി​ലെ പ​ണ​ല​ഭ്യ​ത കു​റ​യ്ക്കാ​നാ​യി ബാ​ങ്കു​ക​ൾ നി​ക്ഷേ​പ​ങ്ങ​ൾ ആ​നു​പാ​തി​ക​മാ​യി റി​സ​ർ​വ് ബാ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട പ​ണ​മാ​യ ക​രു​ത​ൽ ധ​ന അ​നു​പാ​തം അ​ര ശ​ത​മാ​ന​വും കൂ​ട്ടി​യി​രു​ന്നു. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന വാ​യ്പാ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ലി​ശ നി​ര​ക്ക് ഇ​നി​യും കൂ​ട്ടു​മെ​ന്ന സൂ​ച​ന​യും റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യി​രു​ന്നു.

ആ​ഗോ​ള മേ​ഖ​ല​യി​ലെ രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും സ​പ്ലൈ ത​ട​സ​ങ്ങ​ളു​മാ​ണ് വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​ക്കു​ന്ന​തെ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​യ വി​പ​ണി ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. ലോ​കം മ​റ്റൊ​രു ക​ടു​ത്ത മാ​ന്ദ്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​യ​ർ​ത്താ​നാ​ണ് പു​തി​യ ന​ട​പ​ടി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ എ​ക്സൈ​സ് തീ​രു​വ കു​റ​ച്ച​തും ഈ ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്.

ഈ ​മാ​സം ആ​ദ്യം ഗോ​ത​മ്പി​ന്‍റെ ക​യ​റ്റു​മ​തി​ക്ക് സ​ർ​ക്കാ​ർ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ന​ട​പ്പു വ​ർ​ഷം പ​ഞ്ച​സാ​ര​യു​ടെ പ​ര​മാ​വ​ധി ക​യ​റ്റു​മ​തി പ​ത്ത് ദ​ശ​ല​ക്ഷം ട​ണ്ണാ​യി നി​ജ​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് പ്ര​മു​ഖ വാ​ർ​ത്താ ഏ​ജ​ൻ​സി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ഞ്ച​സാ​ര ഉ​ത്പാ​ദ​ക രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ക​യ​റ്റു​മ​തി നി​യ​ന്ത്രി​ക്കു​ന്ന​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​ഞ്ച​സാ​ര വി​ല ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്ന് വി​ല​യി​രു​ത്തു​ന്നു. ഇ​തോ​ടൊ​പ്പം അ​രി, ധാ​ന്യ​ങ്ങ​ൾ, മ​റ്റ് ഭ​ക്ഷ്യ എ​ണ്ണ​ക​ൾ എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തി​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​രി​ന് മേ​ൽ സ​മ്മ​ർ​ദ​മു​ണ്ട്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top