Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:12 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

Rajiv Chandrashekhar, News, Latest news

ജ​​നി​​ച്ച വീ​​ട്ടി​​ൽ അ​​ര​​നൂ​​റ്റാ​​ണ്ടി​​നു ശേ​​ഷം രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ർ

Published:24 May 2022

30 വ​​ർ​​ഷ​​ത്തി​​ല​​ധി​​കം അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ന​​ഗ​​ര​​ത്തി​​ൽ ജീ​​വി​​ച്ച വ​​ല്ലി ച​​ന്ദ്ര​​ശേ​​ഖ​​ർ 57 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് വീ​​ണ്ടും ആ ​​വീ​​ട്ടി​​ലെ​​ത്തി​​യ​​ത്. നി​​ല​​വി​​ൽ ശ്രീ​​നി​​കേ​​ത​​ന്‍റെ ഉ​​ട​​മ​​സ്‌​​ഥ​​യാ​​യ ഹ​​ർ​സി​​മ്ര​​ത് ഡാ​​ങ് പ​​ഴ​​യ കെ​​ട്ടി​​ട​​ത്തി​​ന്‍റെ പ്രൗ​​ഢി തെ​​ല്ലും ചോ​​ർ​​ന്നു​​പോ​​കാ​​തെ, പേ​​രു പോ​​ലും മാ​​റ്റാ​​തെ പ​​രി​​ര​​ക്ഷി​​ച്ചി​​രി​​ക്കു​​ന്നു.

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ൽ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലാ​​യി നാ​​ലു ദി​​വ​​സ​​ത്തെ തി​​ര​​ക്കി​​ട്ട ഔ​​ദ്യോ​​ഗി​​ക പ​​രി​​പാ​​ടി​​ക​​ൾ​​ക്കി​​ട​​യി​​ലും കേ​​ന്ദ്ര ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ്, ഐ​​ടി, നൈ​​പു​​ണ്യ വി​​ക​​സ​​ന, സം​​രം​​ഭ​​ക വ​​കു​​പ്പ് സ​​ഹ​​മ​​ന്ത്രി രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ർ താ​​ൻ ജ​​നി​​ച്ച അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ വീ​​ട്ടി​​ൽ അ​​ര​​നൂ​​റ്റാ​​ണ്ടി​​നു ശേ​​ഷം എ​​ത്തി. അ​​മ്മ വ​​ല്ലി ച​​ന്ദ്ര​​ശേ​​ഖ​​ർ​​ക്കൊ​​പ്പ​​മാ​​ണ് ആ ​​വീ​​ട്ടി​​ലേ​​ക്ക് ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി എ​​ത്താ​​ൻ അ​​ദ്ദേ​​ഹം സ​​മ​​യം ക​​ണ്ടെ​​ത്തി​​യ​​ത്. 1964ൽ ​​അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ന​​വ​​ര​​ങ്പു​​ര​​യി​​ലെ ശ്രീ​​നി​​കേ​​ത​​ൻ എ​​ന്ന വീ​​ട്ടി​​ലാ​​ണ് എം.​​കെ. ച​​ന്ദ്ര​​ശേ​​ഖ​​റി​​ന്‍റേ​​യും വ​​ല്ലി​​യു​​ടേ​​യും മ​​ക​​നാ​​യി അ​​ദ്ദേ​​ഹം ജ​​നി​​ച്ച​​ത്. അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ ടെ​​ക്സ്റ്റൈ​​ൽ മി​​ൽ ഉ​​ദ്യോ​​ഗ​​സ്‌​​ഥ​​നാ​​യി​​രു​​ന്ന അ​​മ്മ​​യു​​ടെ അ​​ച്ഛ​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു അ​​ന്ന് ശ്രീ​​നി​​കേ​​ത​​ൻ. ഏ​​റെ ജ​​ന​​സ​​മ്മ​​ത​​നാ​​യ സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ കൂ​​ടി​​യാ​​യി​​രു​​ന്ന അ​​ദ്ദേ​​ഹം 1947 മു​​ത​​ൽ കേ​​ര​​ള സ​​മാ​​ജം മു​​ത​​ലാ​​യ പൊ​​തു പ്ര​​സ്‌​​ഥാ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു. 

30 വ​​ർ​​ഷ​​ത്തി​​ല​​ധി​​കം അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ന​​ഗ​​ര​​ത്തി​​ൽ ജീ​​വി​​ച്ച വ​​ല്ലി ച​​ന്ദ്ര​​ശേ​​ഖ​​ർ 57 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് വീ​​ണ്ടും ആ ​​വീ​​ട്ടി​​ലെ​​ത്തി​​യ​​ത്. നി​​ല​​വി​​ൽ ശ്രീ​​നി​​കേ​​ത​​ന്‍റെ ഉ​​ട​​മ​​സ്‌​​ഥ​​യാ​​യ ഹ​​ർ​സി​​മ്ര​​ത് ഡാ​​ങ് പ​​ഴ​​യ കെ​​ട്ടി​​ട​​ത്തി​​ന്‍റെ പ്രൗ​​ഢി തെ​​ല്ലും ചോ​​ർ​​ന്നു​​പോ​​കാ​​തെ, പേ​​രു പോ​​ലും മാ​​റ്റാ​​തെ പ​​രി​​ര​​ക്ഷി​​ച്ചി​​രി​​ക്കു​​ന്നു. ഒ​​രു​​കാ​​ല​​ത്ത് പ​​ഴ​​യ താ​​മ​​സ​​ക്കാ​​രെ തി​​ര​​ക്കി നി​​ര​​വ​​ധി​​പ്പേ​​ർ ഇ​​വി​​ടെ വ​​രാ​​റു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് ഹ​​ർ​സി​​മ്ര​​ത് ഡാ​​ങ് പ​​റ​​ഞ്ഞു. 

നി​​ല​​വി​​ൽ ഹെ​​റി​​റ്റേ​​ജ് ഹോം ​​എ​​ന്ന നി​​ല​​യ്ക്ക് പ​​രി​​പാ​​ലി​​ക്ക​​പ്പെ​​ടു​​ന്ന ശ്രീ​​നി​​കേ​​ത​​നി​​ൽ പ​​ണ്ട് എ​​ല്ലാ ദി​​വ​​സ​​വും തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് സൗ​​ജ​​ന്യ ഭ​​ക്ഷ​​ണ​​വും ഉ​​ഷ്ണ​​കാ​​ല​​ത്ത് ത​​ണു​​ത്ത പാ​​ലും ന​​ൽ​​കു​​ന്ന പ​​തി​​വു​​ണ്ടാ​​യി​​രു​​ന്നു. അ​​ത് അ​​തേ​​പ​​ടി ഇ​​പ്പോ​​ഴും തു​​ട​​രു​​ന്നു. ആ​​ഴ്ച​​യി​​ൽ മൂ​​ന്നു ദി​​വ​​സം സൗ​​ജ​​ന്യ ചി​​കി​​ത്സ ന​​ൽ​​കു​​ന്ന ഒ​​രു ക്ലി​​നി​​ക്കും ശ്രീ​​നി​​കേ​​ത​​നി​​ൽ നി​​ല​​വി​​ലു​​ണ്ട്.
നാ​​ലു ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നി​​ടെ ഗു​​ജ​​റാ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി ഭു​​പേ​​ന്ദ്ര​​ഭാ​​യ് പ​​ട്ടേ​​ൽ, കേ​​ന്ദ്ര ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ് സ​​ഹ​​മ​​ന്ത്രി ദേ​​വ് സി​​ങ് ചൗ​​ഹാ​​ൻ, സം​​സ്‌​​ഥാ​​ന മ​​ന്ത്രി​​മാ​​ർ, മു​​തി​​ർ​​ന്ന കേ​​ന്ദ്ര-​​സം​​സ്‌​​ഥാ​​ന ഉ​​ദ്യോ​​ഗ​​സ്‌​​ഥ​​ർ, പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ർ തു​​ട​​ങ്ങി​​യ​​വ​​രു​​മാ​​യി രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ർ ച​​ർ​​ച്ച ന​​ട​​ത്തി.

ഗു​​ജ​​റാ​​ത്ത് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ്റ്റാ​​ർ​​ട്ട​​പ്പ് സം​​രം​​ഭ​​ക​​രേ​​യും അ​​ധ്യാ​​പ​​ക​​രെ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു. ചാ​​ന്ദ്‌​​ഖേ​​ഡ​​യി​​ലെ ഗു​​ജ​​റാ​​ത്ത് ടെ​​ക്നോ​​ള​​ജി​​ക്ക​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല, പ​​ണ്ഡി​​റ്റ് ദീ​​ൻ​​ദ​​യാ​​ൽ എ​​ന​​ർ​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല, ഗാ​​ന്ധി​​ന​​ഗ​​റി​​ലെ നോ​​ള​​ജ് സെ​​ന്‍റ​​ർ കോ​​റി​​ഡോ​​ർ, ഖ​​രെ​​ൽ എ​​ജ്യു​​ക്കേ​​ഷ​​ൻ കാം​​പ​​സ്, ന​​വ്സ​​രി​​യി​​ലെ എ.​​എം. നാ​​യി​​ക് ടെ​​ക്‌​​നി​​ക്ക​​ൽ ട്രെ​​യി​​നി​​ങ് സെ​​ന്‍റ​​ർ, നി​​രാ​​ലി കാ​​ൻ​​സ​​ർ സെ​​ന്‍റ​​ർ​​തു​​ട​​ങ്ങി​​യ​​വ സ​​ന്ദ​​ർ​​ശി​​ച്ചു. രാ​​ജ്യ​​ത്തെ ഇ​​ട​​ത്ത​​രം ചെ​​റു​​കി​​ട, ഇ​​ട​​ത്ത​​രം സം​​രം​​ഭ​​ങ്ങ​​ൾ​​ക്കാ​​യി നാ​​സ്കോം വി​​ക​​സി​​പ്പി​​ച്ച പോ​​ർ​​ട്ട​​ലി​​ന്‍റെ ഉ​​ദ്‌​​ഘാ​​ട​​ന​​വും അ​​ദ്ദേ​​ഹം നി​​ർ​​വ​​ഹി​​ച്ചു. വേ​​ൾ​​ഡ് മ​​ല​​യാ​​ളി കൗ​​ൺ​​സി​​ൽ അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ഘ​​ട​​കം ഭാ​​ര​​വാ​​ഹി​​ക​​ളും അ​​ദ്ദേ​​ഹ​​ത്തെ സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്നു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top