Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:03 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Reviews

ദുര്‍ഗ കൃഷ്ണ നിറഞ്ഞാടുന്ന ഉടല്‍

Published:25 May 2022

# റ്റിറ്റോ ജോർജ്

 രതീഷ് രഘുനന്ദന്‍ തന്‍റെ ആദ്യസിനിമയിലൂടെ അതിശക്തമായ കഥ പറച്ചിലാണ് നടത്തിയിരിക്കുന്നത്. ഹൈറേഞ്ച് പോലെയുള്ള സ്ഥലത്ത് നടക്കുന്ന കഥയാണ് ഉടല്‍. മനുഷ്യനിലെ വന്യതയും മൃഗിയതയും ഒരുപോലെ പുറത്തെടുക്കുന്ന ചിത്രത്തില്‍ ദുര്‍ഗാ കൃഷ്ണയുടെ ഷൈനി മലയാളസിനിമയില്‍ സമീപകാല മലയാളസിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാണ്. . മലയാള സിനിമയിലെ രണ്ടാം നിരയില്‍ ഒതുങ്ങി പോകേണ്ട ഒരാളല്ല താനെന്ന് വിളിച്ച് പറയുകയാണ് ദുര്‍ഗാ കൃഷ്ണ ഉടലിലൂടെ

ദുര്‍ഗ കൃഷ്ണയുടെയും ഇന്ദ്രന്‍സിന്‍റെയും  പകരം  വയ്ക്കാനില്ലാത്ത പെര്‍ഫോമന്‍സ് കൊണ്ട് പ്രേക്ഷകന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്ന ചിത്രമാണ് ഉടല്‍. മനുഷ്യന്‍റെയുള്ളിലെ തൃഷ്ണയും പ്രതികാരവും അതിശക്തമായ രീതിയില്‍ അവതരിപ്പിക്കുന്ന ചിത്രം  തുടക്കക്കാരന്‍റെ യാതൊരു പതറിച്ചതകളും ഇല്ലാതെയാണ് സംവിധായകൻ രതീഷ് രഘുനന്ദൻ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ദ്രന്‍സ് തന്‍റെ കരിയറില്‍ ഇതു വരെ കാണാത്ത വിധത്തിലുള്ള മെയ്‌ക്കോവറിലൂടെയുള്ള സഞ്ചാരം തുടങ്ങിയതോടെ മലയാളത്തിലെ ഏത് മുന്‍നിര നടനോടും കിട പിടിക്കുന്ന അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. ആദ്യരംഗങ്ങളില്‍ സാധുവായ കുട്ടിച്ചായനില്‍ വേട്ടക്കാരനാകുന്നതോടെ അയാളില്‍ വരുന്ന മാറ്റം  ഞെട്ടിക്കും. കാട്ടുപന്നിയെ വരെ കുടുക്കിട്ട് പിടിക്കുന്ന കുട്ടിച്ചായന്‍ ഇരയെ പിടിക്കാന്‍  ഇട്ട കുടുക്കില്‍ വീണ ഷൈനിയും കിരണും   ചെറുത്ത് നില്‍ക്കാന്‍ നോക്കുന്നുണ്ടെങ്കിലും ന്യായം വേട്ടക്കാരന്‍റെ പക്കലായത് കൊണ്ട് തന്നെ ഇനിയെന്ത് എന്ന് ഓരോ നിമിഷവും ചിന്തിപ്പിക്കുന്ന രീതിയിലാണ് ഉടലിന്‍റെ മേയ്ക്കിംഗ്.

 

 രതീഷ് രഘുനന്ദന്‍ തന്‍റെ ആദ്യസിനിമയിലൂടെ അതിശക്തമായ കഥ പറച്ചിലാണ് നടത്തിയിരിക്കുന്നത്. ഹൈറേഞ്ച് പോലെയുള്ള സ്ഥലത്ത് നടക്കുന്ന കഥയാണ് ഉടല്‍. മനുഷ്യനിലെ വന്യതയും മൃഗിയതയും ഒരുപോലെ പുറത്തെടുക്കുന്ന ചിത്രത്തില്‍ ദുര്‍ഗാ കൃഷ്ണയുടെ ഷൈനി മലയാളസിനിമയില്‍ സമീപകാല മലയാളസിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാണ്. മറ്റൊരു നടിക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തിലാണ് ദുര്‍ഗ ഷൈനിയെ അവതരിപ്പിച്ചിരിക്കുന്നത്.

കാമുകിയായും മരുമകളായും പ്രതികാരദാഹിയായും ഷൈനി നടത്തുന്ന പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. ഇന്ദ്രന്‍സിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ദുര്‍ഗയുടേത്. മലയാള സിനിമയിലെ രണ്ടാം നിരയില്‍ ഒതുങ്ങി പോകേണ്ട ഒരാളല്ല താനെന്ന് വിളിച്ച് പറയുകയാണ് ദുര്‍ഗാ കൃഷ്ണ ഉടലിലൂടെ. 

 കിടപ്പറ രംഗങ്ങളിലും സംഘട്ടനരംഗങ്ങളിലും ഷൈനിയെ കാണുമ്പോള്‍ ഇതെന്തൊരു സ്ത്രീയാണ് എന്ന് തോന്നിപ്പോകും വിധത്തിലാണ് കഥാപാത്രത്തെ രതീഷ് രഘുനന്ദന്‍ മെനഞ്ഞെടുത്തിരിക്കുന്നത്. സാധാരണ തന്‍റെ സെയ്ഫ് സോണ്‍ വിട്ടുള്ള കഥാപാത്രമാണ് ധ്യാനിന്‍റെ കിരണ്‍ .സ്വഭാവിക അഭിനയം കൊണ്ട് കിരണിനെ ധ്യാനും മികച്ചതാക്കി മാറ്റി.മനോജ് പിള്ളയുടെ ക്യാമറയും വില്യം ഫ്രാന്‍സിസിന്‍റെ പശ്ചാത്തല സംഗീതവുമാണ് സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നത്.

 നിഷാദ് യൂസഫിന്‍റെ എഡിറ്റിങ്ങും ചിത്രത്തിന്റെ വേഗത നിലനിര്‍ത്തുന്നു.  തീ പാറുന്ന ചോരക്കളിയില്‍ ആരും വീഴും ആരു വാഴും എന്നത് ചിത്രം കണ്ട് തന്നെ അറിയേണ്ടതാണ്.ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top