Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:29 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

tamil nadu, crime news

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ കത്തിച്ചു; രാമേശ്വരത്ത് നടന്നത് അതിക്രൂര പീഡനവും കൊലപാതകവും

Published:25 May 2022

യുവതി ജോലി കഴിഞ്ഞ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തമിഴ്‌നാട്: രാമേശ്വരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തി. 40 കാരിയാണ് കൊല്ലപ്പെട്ടത്. പാതി കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ചെമ്മീന്‍ കെട്ട് തൊഴിലാളികളായ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഒഡീഷ സ്വദേശികളാണെന്നാണ് സൂചന. 

ചൊവ്വാഴ്ചയാണ് സംഭവം. യുവതി ജോലി കഴിഞ്ഞ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചെമ്മീന്‍ കെട്ടിന് സമീപം ഒഴിഞ്ഞസ്ഥലത്ത് പാതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ രോഷാകുലരായ നാട്ടുകാര്‍ ചെമ്മീന്‍ കെട്ട് തകര്‍ക്കുകയും, കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു. യുവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ഇപ്പോൾ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top