Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:21 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

viral video, specially abled, viral

ഇത് സിനിമ കഥകളെ വെല്ലുന്ന സൗഹൃദം..!!

Published:25 May 2022

ഒരു കൊച്ചു വീഡിയോ ആണങ്കിൽ കൂടിയും എല്ലാവരുടെയും ഹൃദയസ്പർശിക്കുന്ന മനോഹരമായ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്.

നല്ല സൗഹൃദങ്ങൾ എപ്പോഴും നെഞ്ചിൽ കൊണ്ടു നടക്കെണ്ടവയാണ്. ആയിരം കൂട്ടുകാരുള്ളതിലും എത്രയോ നല്ലതാണ് ഒരോറ്റ ആത്മാർത്ത സുഹൃത്തുള്ളത്. കൊച്ചു കുട്ടികളിലെ സൗഹൃദം എപ്പോഴും നിഷ്കളങ്കമായിരിക്കും. അത്തരത്തിൽ സിനിമയെ വെല്ലുന്ന ഒരു കൊച്ചു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

വീൽ ചെയറിലിരിക്കുന്ന തന്റെ സുഹൃത്തിനെ കായിക വിനോദത്തില്‍ പങ്കെടുപ്പിക്കുന്ന ഒരു കുഞ്ഞു ബാലന്റെ വീഡിയോ ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ കയ്യടി നേടുകയാണ്. കുറച്ച് വിദ്യാർത്ഥികൾ കൂടി ഒരു ഗെയിം കളിക്കുന്നതും എന്നാൽ ഫിനിഷിങ് പോയിന്റിലെത്താൻ മത്സരിച്ച് ഓടിയതിന് ശേഷം അവൻ തന്റെ സുഹൃത്തിനരികെയെത്തി വീൽ ചെയർ തള്ളിക്കൊണ്ടു പോകുന്നതും വീഡിയോയിൽ കാണാം. തന്നെ പോലെ തന്നെ അവനും ഏറെ സന്തോഷത്തോടെ ആ നിമിഷം ആസ്വദിക്കുന്നതും നമുക്ക് കാണാം. 

എന്തുതന്നെയാണെങ്കിലും  ലക്ഷകണക്കിന് കാഴ്ചക്കാരും നിരവധി കമന്റുകളുമാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചിരിക്കുന്നത്.  ഒരു കൊച്ചു വീഡിയോ ആണങ്കിൽ കൂടിയും എല്ലാവരുടെയും ഹൃദയസ്പർശിക്കുന്ന മനോഹരമായ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top