Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:46 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

haripad, kerala news

2 ദിവസത്തിനിടെ 3 മരണങ്ങൾ; ദുർമരണങ്ങൾ ഒഴിയാതെ ജില്ല

Published:25 May 2022

തിങ്കൾ വൈകിട്ട് നാലിന് അച്ചൻകോവിലാറ്റിൽ ചെറുതന കടവിൽ കൂട്ടുകാക്കൊപ്പം കുളിക്കുന്നതിനിടെയാണ് അരവിന്ദ് ഒഴുക്കിൽപ്പെട്ടത്.

ഹരിപ്പാട്:  ദുർമരണങ്ങൾ ജില്ലയെ വിടാതെ പിന്തുടരുന്നു.കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ജില്ലയുടെ വിവിധ ഇടങ്ങളിൽ പുഴ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചു.ചെന്നിത്തല തെക്ക് മേൽപ്പാടത്ത് ചിറയിൽ ചിന്നമ്മ മത്തായി (79),ബുധനൂർ,പെരിങ്ങലിപ്പുറം ഉള്ളുന്തിതാഴ്ചയിൽ ജൂലിയാസ് (63), കരുവാറ്റാ വടക്ക്, ഊട്ടുപറമ്പ് വള്ളിയിൽ ഉണ്ണിക്കൃഷ്ണൻ നായർ- ശ്രീകല എന്നിവരുടെ ഏക മകൻ അരവിന്ദ് (കുഞ്ഞുണ്ണി-15)  എന്നിവരാണ് മരിച്ചത്. വീടിനു സമീപം കുളിക്കാനിറങ്ങവെ ചിന്നമ്മ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.മാന്നാർ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തി.

ജൂലിയാസ് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ഉളുന്തിക്കടവിൽ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.കുട്ടംപേരൂർ ആറ് നവീകരണ തൊഴിലാളികൾ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തിങ്കൾ വൈകിട്ട് നാലിന് അച്ചൻകോവിലാറ്റിൽ ചെറുതന കടവിൽ കൂട്ടുകാക്കൊപ്പം കുളിക്കുന്നതിനിടെയാണ് അരവിന്ദ് ഒഴുക്കിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ചെറുതന പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെടുത്തത്.കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ അപകടങ്ങളിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 12 കവിഞ്ഞെന്നാണ് അറിവ്.വാഹനാപകടങ്ങളിലും ജലാശയങ്ങളിലെ മുങ്ങിമരണങ്ങളുമാണ് കൂടുതൽ.വാഹനാപകടങ്ങൾ പോയ വർഷങ്ങളിലെക്കാൾ കുറഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.എന്നാൽ വെള്ളത്തിൽ വീണുള്ള മരണങ്ങൾ കൂടുകയാണ്.നദികളിൽ അടിഞ്ഞുകൂടുന്ന ചെളിയും മണലും കൃത്യമായി നീക്കം ചെയ്യാത്തതിനാൽ പല കുളിക്കടവുകളും അപകടക്കെണിയായി മാറിയിരിക്കുന്നു.

റോഡ് അപകടങ്ങൾ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം പേർ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്.ഓരോ വർഷവും 1200ൽ അധികം ആളുകളാണ് മുങ്ങിമരിക്കുന്നത് എന്നാണ് കണക്ക്.റോഡ് അപകടങ്ങളെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ പൊലീസിൻ്റെ വെബ് സൈറ്റിൽ ലഭ്യമാണെങ്കിലും മുങ്ങിമരണങ്ങളെക്കുറിച്ച് ഇത്തരം വിവരങ്ങളൊന്നുമില്ല.നദികളെ കുറിച്ച് അറിയാവുന്ന കരകളിലെ താമസക്കാർ അല്ലാതെ നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നായി നിരവധി ആളുകളാണ് ദിനംപ്രതി ആധുനിക ചൂണ്ട ഉൾപ്പടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളുമായി പുഴകളിലിറങ്ങുന്നത്.കൂടാതെ അവധി ദിവസങ്ങളിൽ യാതൊരു സുരക്ഷിതത്വവുമില്ലാതെ വള്ളങ്ങളിൽ മദ്യപാനത്തിനെത്തുന്നവരും കുറവല്ല.റോഡുകളിലെപ്പോലെ നദികളിലും രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന പൊലീസ് നീരീക്ഷണം ഏർപ്പെടുത്തിയില്ലെങ്കിൽ നദികളിൽ അപകടങ്ങൾ ഇനിയും കൂടുവാനാണ് സാധ്യത.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top