Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:49 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

PM, modi, quad summit, editorial

ഒ​​രു പ​​ടി കൂ​​ടി മു​​ന്നേ​​റി ക്വാ​​ഡ് സ​​ഖ്യം

Published:26 May 2022

സ​​​മു​​​ദ്ര​​​തീ​​​ര​​​ത്ത് മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ്വ​​​ത​​​ന്ത്ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ചൈ​​​ന ഉ​​​യ​​​ർ​​​ത്തു​​​ന്ന ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന​​​തി​​​ൽ അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ പ​​​ര​​​മ​​​പ്ര​​​ധാ​​​നം ത​​​ന്നെ.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ടോ​​​​ക്കി​​​​യോ​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​ട​​​​ക്കം നാ​​​​ലു ലോ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത ക്വാ​​​​ഡ് അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ച്ച​​​​കോ​​​​ടി ഇ​​​​ന്തോ- പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ ചൈ​​​​ന​​​​യു​​​​ടെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണു കൈ​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​മെ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​നും ജാ​​​​പ്പ​​​​നീ​​​​സ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഫു​​​​മി​​​​യോ കി​​​​ഷി​​​​ദ​​​​യും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ന്ത​​​​ണി ആ​​​​ൽ​​​​ബ​​​​നീ​​​​സു​​​​മാ​​​​ണ് മോ​​​​ദി​​​​ക്കു പു​​​​റ​​​​മേ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. നാ​​​​ല് അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം കൂ​​​​ടു​​​​ത​​​​ൽ ഊ​​​​ട്ടി​​​​യു​​​​റ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യി​​​​ട്ടു​​​​ണ്ട് ഉ​​​​ച്ച​​​​കോ​​​​ടി. മ​​​​റ്റു മൂ​​​​ന്നു നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ളും പ്ര​​​​ത്യേ​​​​കം പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണ്.

വ​​​​ള​​​​രെ ചു​​​​രു​​​​ങ്ങി​​​​യ സ​​​​മ​​​​യം കൊ​​​​ണ്ട് ലോ​​​​ക​​​​വേ​​​​ദി​​​​യി​​​​ൽ ശ്ര​​​​ദ്ധ പി​​​​ടി​​​​ച്ചു​​​​പ​​​​റ്റാ​​​​ൻ ക്വാ​​​​ഡ് സ​​​​ഖ്യ​​​​ത്തി​​​​നു ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ന്ന​​​​തു ത​​​​ർ​​​​ക്ക​​​​ര​​​​ഹി​​​​തം. ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ മോ​​​​ദി ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ച​​​​തു പോ​​​​ലെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ മൂ​​​​ല്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ൽ നാ​​​​ലു രാ​​​​ജ്യ​​​​ങ്ങ​​​​ളും കാ​​​​ണി​​​​ക്കു​​​​ന്ന താ​​​​ത്പ​​​​ര്യ​​​​മാ​​​​ണ് ഏ​​​​റെ പ്ര​​​​സ​​​​ക്തം. ഇ​​​​ന്തോ- പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ ചൈ​​​​ന​​​​യു​​​​ടെ ഏ​​​​കാ​​​​ധി​​​​പ​​​​ത്യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ടാ​​​​ൻ ഈ ​​​​ജ​​​​നാ​​​​ധി​​​​പ​​​​ത്യ കൂ​​​​ട്ടാ​​​​യ്മ വ​​​​ള​​​​രെ​​​​യേ​​​​റെ സ​​​​ഹാ​​​​യ​​​​ക​​​​ര​​​​മാ​​​​വും. സ്വ​​​​ത​​​​ന്ത്ര​​​​വും തു​​​​റ​​​​ന്ന​​​​തു​​​​മാ​​​​യ ഇ​​​​ന്തോ- പ​​​​സ​​​​ഫി​​​​ക് എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തി​​​​ൽ പ​​​​ര​​​​സ്പ​​​​ര സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യും വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ​​​​യും മു​​​​ന്നേ​​​​റു​​​​ക​​​​യാ​​​​ണു ക്വാ​​​​ഡ് സ​​​​ഖ്യം.

ഇ​​​​ന്തോ- പ​​​​സ​​​​ഫി​​​​ക് സ​​​​മു​​​​ദ്ര സു​​​​ര​​​​ക്ഷ​​​​യി​​​​ൽ ഒ​​​​ന്നി​​​​ച്ചു നീ​​​​ങ്ങാ​​​​നു​​​​ള്ള ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലെ തീ​​​​രു​​​​മാ​​​​നം ഏ​​​​റെ പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. മേ​​​​ഖ​​​​ല​​​​യി​​​​ലെ സ​​​​മു​​​​ദ്ര​​​​തീ​​​​ര പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ നാ​​​​ലു രാ​​​​ജ്യ​​​​ങ്ങ​​​​ളും സൂ​​​​ക്ഷ്മ​​​​മാ​​​​യി നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പു​​​​തി​​​​യ പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട് ഉ​​​​ച്ച​​​​കോ​​​​ടി. ഏ​​​ഷ്യ- പ​​​സ​​​ഫി​​​ക്കി​​​ലെ നി​​​ല​​​വി​​​ലു​​​ള്ള അ​​​വ​​​സ്ഥ​​​യ്ക്ക് ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ മാ​​​റ്റം വ​​​രു​​​ത്താ​​​നു​​​ള്ള ചൈ​​​നീ​​​സ് നീ​​​ക്ക​​​ങ്ങ​​​ളെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​മെ​​​ന്നാ​​​ണ് ഉ​​​ച്ച​​​കോ​​​ടി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കു​​​ന്ന​​​ത്. ത​​​ർ​​​ക്ക​​​ങ്ങ​​​ൾ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ചൈ​​​ന​​​യെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. സ​​​മു​​​ദ്ര​​​തീ​​​ര​​​ത്ത് മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ്വ​​​ത​​​ന്ത്ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ചൈ​​​ന ഉ​​​യ​​​ർ​​​ത്തു​​​ന്ന ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന​​​തി​​​ൽ അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ പ​​​ര​​​മ​​​പ്ര​​​ധാ​​​നം ത​​​ന്നെ. അ​​​​ടു​​​​ത്ത അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് 50 ബി​​​​ല്യ​​​​ൻ ഡോ​​​​ള​​​​റി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​വും ഉ​​​ച്ച​​​കോ​​​ടി പ്ര​​​ഖ്യാ​​​പി​​​ച്ചു. 

റ​​​​ഷ്യ​​​​യു​​​​ടെ യു​​​​ക്രെ​​​​യ്ൻ ആ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ഒ​​​​രേ അ​​​​ഭി​​​​പ്രാ​​​​യ​​​​മി​​​​ല്ല എ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ണ്. ബൈ​​​​ഡ​​​​നും കി​​​​ഷി​​​​ദ​​​​യും റ​​​​ഷ്യ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ശ​​​​ക്ത​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​പ്പോ​​​​ൾ യു​​​​ദ്ധ​​​​മ​​​​ല്ല, ച​​​​ർ​​​​ച്ച​​​​ക​​​​ളാ​​​​ണു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ർ​​​​ഗം എ​​​​ന്ന​​​​താ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്. പോ​​​​രാ​​​​ട്ടം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു തു​​​​ട​​​​ക്ക​​​​മി​​​​ട​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ട് ഇ​​​​ന്ത്യ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു. ന​​​​യ​​​​ത​​​​ന്ത്ര​​​​ത​​​​ല​​​​ത്തി​​​​ൽ പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​രം എ​​​​ന്ന ഇ​​​​ന്ത്യ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ടി​​​​ന് മ​​​​റ്റു മൂ​​​​ന്നു രാ​​​​ജ്യ​​​​ങ്ങ​​​​ളും അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി വി​​​​ന​​​​യ് മോ​​​​ഹ​​​​ൻ ക്വ​​​​ത്ര മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞ​​​​ത്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ പു​​​​തി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ൽ​​​​ബ​​​​നീ​​​​സും റ​​​​ഷ്യ​​​​യെ ക​​​​ട​​​​ന്നാ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ തു​​​​നി​​​​ഞ്ഞി​​​​ല്ല.

റ​​​​ഷ്യ​​​​യു​​​​ടെ നീ​​​​ക്കം അ​​​​തി​​​​ക്രൂ​​​​ര​​​​മെ​​​​ന്ന് ബൈ​​​​ഡ​​​​ൻ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കു ശേ​​​​ഷം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ഈ ​​​​ക​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ട് പ്ര​​​​ക​​​​ട​​​​മാ​​​​യി​​​​ല്ല എ​​​​ന്ന​​​​തു ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്. നേ​​​​താ​​​​ക്ക​​​​ൾ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്തു എ​​​​ന്നു മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ചു പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യ്ക്ക് ഇ​​​​ന്ത്യ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം യു​​​​എ​​​​സും ജ​​​​പ്പാ​​​​നും അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​താ​​​​ണ് ഇ​​​​തി​​​​ൽ നി​​​​ന്നു തെ​​​​ളി​​​​യു​​​​ന്ന​​​​ത്. ക്വാ​​​​ഡ് കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ വി​​​​ജ​​​​യ​​​​വും പ​​​​ര​​​​സ്പ​​​​രം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന ഈ ​​​​മ​​​​നോ​​​​ഭാ​​​​വ​​​​ത്തി​​​​ലാ​​​​ണ്.

കാ​​​​ലാ​​​​വ​​​​സ്ഥാ മാ​​​​റ്റം, സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷ, പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​ക​​​​ൾ, ബ​​​​ഹി​​​​രാ​​​​കാ​​​​ശം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സ​​​​ഹ​​​​ക​​​​ര​​​​ണം വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​വും ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. മേ​​​​ഖ​​​​ല​​​​യി​​​​ൽ ദു​​​​ര​​​​ന്ത സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യാ​​​​ൽ മാ​​​​നു​​​​ഷി​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന വ​​​​ച്ച് സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ പ​​​​ങ്കാ​​​​ളി​​​​ത്ത സം​​​​വി​​​​ധാ​​​​ന​​​​വും ഉ​​​​ച്ച​​​​കോ​​​​ടി ച​​​​ർ​​​​ച്ച ചെ​​​​യ്തു. കൊ​​​​വി​​​​ഡ് പോ​​​​ലു​​​​ള്ള മ​​​​ഹാ​​​​മാ​​​​രി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​ൽ ഏ​​​​റെ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ് ഈ ​​​​സ​​​​ഹ​​​​ക​​​​ര​​​​ണം. ഭീ​​​​ക​​​​ര പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​ൽ ഒ​​​ന്നി​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന​​​ത് മ​​​​റ്റൊ​​​​രു മേ​​​​ഖ​​​​ല​​​​യാ​​​​ണ്. ഭീ​​​​ക​​​​ര​​​​ർ​​​​ക്കു സാ​​​​മ്പ​​​​ത്തി​​​​ക​​​​മോ സൈ​​​​നി​​​​ക​​​​മോ ആ​​​​യ​​​​ത​​​​ട​​​​ക്കം ഏ​​​​തു വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള സ​​​​ഹാ​​​​യ​​​​വും ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​നു​​​​ള്ള പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത ക്വാ​​​​ഡി​​​​നു​​​​ണ്ട്. അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്നു​​​​ള്ള ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യും അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ നി​​​​ല​​​​പാ​​​​ടു സ്വീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. 

അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ നാ​​​ലു രാ​​​ജ്യ​​​ങ്ങ​​​ളും ചേ​​​ർ​​​ന്നു പ​​​രി​​​ശ്ര​​​മി​​​ക്കു​​​മെ​​​ന്നാ​​​ണു സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. സ്വാ​​​ത​​​ന്ത്ര്യം, നി​​​യ​​​മ​​​വാ​​​ഴ്ച, ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ൾ, രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​രം, ത​​​ർ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പ​​​രി​​​ഹാ​​​രം, സ​​​മാ​​​ധാ​​​നം, സു​​​ര​​​ക്ഷ എ​​​ന്നി​​​ങ്ങ​​​നെ ആ​​​ധു​​​നി​​​ക സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ ഘ​​​ട​​​ക​​​ങ്ങ​​​ളും ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കാ​​​ൻ തു​​​ട​​​ർ​​​ന്നും ക്വാ​​​ഡ് സ​​​ഖ്യ​​​ത്തി​​​നു ക​​​ഴി​​​യ​​​ട്ടെ. ഐ​​​ക്യ​​​രാ​​​ഷ്ട്ര സ​​​ഭ പോ​​​ലു​​​ള്ള അ​​​ന്താ​​​രാ​​​ഷ്ട്ര വേ​​​ദി​​​ക​​​ളി​​​ൽ ഈ ​​​കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ സ്വ​​​രം ഉ​​​യ​​​ർ​​​ന്നു കേ​​​ൾ​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ട്ടെ. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top