Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:37 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

kochi, kochi metro, business news

കൊ​ച്ചി മെ​ട്രൊ​യി​ൽ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു

Published:26 May 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

ഇ​തോ​ടെ കി​യോ​സ്ക്കു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത് വ്യാ​പാ​രം ന​ട​ത്താ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു കൂ​ടു​ത​ൽ സം​രം​ഭ​ക​ർ രം​ഗ​ത്ത് എ​ത്തു​ന്നു​വെ​ന്ന് കൊ​ച്ചി മെ​ട്രൊ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

കൊ​ച്ചി: കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് കൊ​ച്ചി മെ​ട്രൊ​യു​ടെ സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യ​തോ​ടെ മെ​ട്രൊ സ്റ്റേ​ഷ​നു​ക​ൾ പു​തി​യ ഷോ​പ്പി​ങ് ഡെ​സ്റ്റി​നേ​ഷ​നു​ക​ളാ​യി മാ​റു​ന്നു. ഭ​ക്ഷ​ണ വി​ത​ര​ണം മു​ത​ൽ ബ്യൂ​ട്ടി സ​ലൂ​ണു​ക​ൾ വ​രെ​യു​ള്ള വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന കി​യോ​സ്ക്കു​ക​ളാ​ണ് കൊ​ച്ചി മെ​ട്രൊ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് പു​റ​മേ മ​റ്റു​ള്ള ഉ​പ​യോ​ക്താ​ക്ക​ളും വ​ലി​യ തോ​തി​ൽ എ​ത്തി​യ​തോ​ടെ ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ ത​ന്നെ പ​ല സ്റ്റാ​ളു​ക​ളും മി​ക​ച്ച വി​ജ​യം നേ​ടി. ഇ​തോ​ടെ കി​യോ​സ്ക്കു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത് വ്യാ​പാ​രം ന​ട​ത്താ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു കൂ​ടു​ത​ൽ സം​രം​ഭ​ക​ർ രം​ഗ​ത്ത് എ​ത്തു​ന്നു​വെ​ന്ന് കൊ​ച്ചി മെ​ട്രൊ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഗ്രൂ​മി​ങ് സ​ലൂ​ണി​നു​വ​രെ സ്ഥ​ലം അ​ന്വേ​ഷി​ച്ച് സം​രം​ഭ​ക​ര്‍ മെ​ട്രൊ​യി​ലേ​ക്ക് വ​രി​ക​യാ​ണ്. മേ​യ് 20 ന് ​പൂ​ര്‍ത്തി​യാ​യ ലേ​ല​ത്തി​ല്‍ 33 കി​യോ​സ്‌​കു​ക​ളും 10 ഓ​ഫീ​സ് സ്‌​പേ​സു​ക​ളു​മാ​ണ് ലേ​ല​ത്തി​ല്‍ വി​റ്റു​പോ​യ​ത്. ആ​ലു​വ, വൈ​റ്റി​ല, ക​മ്പ​നി​പ്പ​ടി, അ​മ്പാ​ട്ടു​കാ​വ്, ഇ​ട​പ്പ​ള്ളി, മു​ട്ടം, കു​സാ​റ്റ്, ടൗ​ണ്‍ഹാ​ള്‍, ജെ.​എ​ല്‍.​എ​ന്‍ സ്റ്റേ​ഡി​യം, ച​ങ്ങ​മ്പു​ഴ പാ​ര്‍ക്ക്, പാ​ലാ​രി​വ​ട്ടം, എം.​ജി റോ​ഡ്, മ​ഹാ​രാ​ജാ​സ് കോ​ളെ​ജ്, എ​റ​ണാ​കു​ളം സൗ​ത്ത് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 63 കി​യോ​സ്‌​കു​ക​ളും 18 ഓ​ഫീ​സ് സ്‌​പേ​സു​ക​ളും ലേ​ല​ത്തി​ന് വ​യ്ക്കാ​ൻ കൊ​ച്ചി മെ​ട്രൊ ത​യാ​റെ​ടു​ക്കു​ന്നു.വാ​ണി​ജ്യ വ്യാ​പാ​ര മേ​ഖ​ല സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് വ​രാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ന​വീ​ന ആ​ശ​യ​ങ്ങ​ളു​ള്ള സം​രം​ഭ​ക​ർ മെ​ട്രൊ സ്റ്റേ​ഷ​നു​ക​ളി​ലെ ബി​സി​ന​സ് സാ​ധ്യ​ത പ​ര​മാ​വ​ധി മു​ത​ലെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

ടി​ക്ക​റ്റി​ത​ര വ​രു​മാ​നം എ​ങ്ങ​നെ​യും വ​ര്‍ധി​പ്പി​ച്ച് പി​ടി​ച്ചു​നി​ല്‍ക്കാ​ന്‍ കൊ​ച്ചി മെ​ട്രൊ ന​ട​ത്തി​യ പ​ല പ​രി​ശ്ര​മ​ങ്ങ​ള്‍ക്കും കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ത്ര​നാ​ളും പ്ര​തി​ബ​ന്ധ​മാ​കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ല്‍ വി​വി​ധ മെ​ട്രൊ സ്റ്റേ​ഷ​നു​ക​ളി​ലെ കി​യോ​സ്‌​കു​ക​ളും ഓ​ഫീ​സ് സ്‌​പേ​സു​ക​ളും വി​റ്റ​ഴി​ക്കാ​ന്‍ പ​ല​വ​ട്ടം ലേ​ലം ന​ട​ത്തി​യെ​ങ്കി​ലും സം​രം​ഭ​ക സ​മൂ​ഹ​ങ്ങ​ളി​ല്‍ നി​ന്ന് വ​ലി​യ പ്ര​തി​ക​ര​ണം ല​ഭി​ച്ചി​രു​ന്നി​ല്ല. ലേ​ല​ത്തി​ന് എ​ടു​ത്ത​വ​രാ​ക​ട്ടെ കൊ​വി​ഡ് പേ​ടി​ച്ച് ക​ട​ക​ള്‍ തു​ട​ങ്ങി​യ​തു​മി​ല്ല. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ സ്ഥി​തി മാ​റി. ക​ഴി​ഞ്ഞ​യി​ടെ ന​ട​ത്തി​യ ലേ​ല ന​ട​പ​ടി​ക​ളി​ല്‍ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. കൊ​വി​ഡി​ന് മു​മ്പ് 152 പേ​ര്‍ കി​യോ​സ്‌​കു​ക​ള്‍ ലേ​ല​ത്തി​ല്‍ പി​ടി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് കൊ​വി​ഡ് പി​ടി​മു​റു​ക്കു​ക​യും ലോ​ക് ഡൗ​ണും പ്ര​തി​സ​ന്ധി​ക​ളും വ​രി​ക​യും ചെ​യ്ത​തോ​ടെ അ​തി​ല്‍ 24 പേ​രാ​ണ് ബി​സി​ന​സ് തു​ട​ങ്ങി​യ​ത്. കൊ​ച്ചി മെ​ട്രൊ​യു​ടെ പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ പു​തി​യ ഇ​രു​നൂ​റി​ല​ധി​കം നി​ക്ഷേ​പ​ക​ർ​ക്കാ​ണ് സം​രം​ഭം തു​ട​ങ്ങാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top