Published:26 May 2022
ലോകം കടുത്ത മാന്ദ്യത്തിലേക്ക് എന്ന് ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകബാങ്ക്. ഭക്ഷ്യധാന്യ, ഇന്ധന, വളം എന്നിവയുടെ വില കുതിച്ചുയരും. യുക്രെയ്ന്-റഷ്യ യുദ്ധം ലോകത്തെ വലിയ പ്രതിസന്ധിയിലാക്കി എന്ന് ലോക ബാങ്ക് മേധാവി.
യുഎസ് ബിസിനസ് ബുധനാഴ്ച നടന്ന ഒരു ബിസിനസ് ഇവന്റിലാണ് ഡേവിഡ് മാൽപാസ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് മൂലം ചൈനയിൽ തുടർച്ചയായുണ്ടായ ലോക്ക്ഡൗണുകളും മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.