Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:37 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Interviews

State Film Award, minnal murali, tovino thomas, basil joseph, justin jose

"മിന്നൽ മിക്സർ' ജസ്റ്റിൻ ജോസ്

Published:27 May 2022

# പീറ്റർ ജയിംസ്

രണ്ട് ദേശീയ അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും സ്വന്തം നാടിന്‍റെ ആദരം ലഭിച്ചതിൽ ഏറെ സന്തോഷത്തിലാണ് ജസ്റ്റിൻ.

സംസ്ഥാന ചലചിത്ര അവാർഡ് പ്രഖ്യാപനത്തിന് ശേഷം നാല് അവാർഡുകളുമായി സൂപ്പർ പരിവേഷത്തിൽ നിൽക്കുകയാണ് ബേസിൽ ജോസഫിന്‍റെ "മിന്നൽ മുരളി'.  ചിത്രത്തിലെ മികച്ച ശബ്ദമിശ്രണത്തിന് ആദ്യ സംസ്ഥാന അവാർഡ് സ്വന്തമാക്കിയിരിക്കുകാണ് തൃശൂർ സ്വദേശി ജസ്റ്റിൻ ജോസ്. രണ്ട് ദേശീയ അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും സ്വന്തം നാടിന്‍റെ ആദരം ലഭിച്ചതിൽ ഏറെ സന്തോഷത്തിലാണ് ജസ്റ്റിൻ.

മിന്നൽ മുരളിയിലേക്ക്
2019 ലാണ് മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ സിനിമയുമായുള്ള ചർച്ചകൾ ആരംഭിക്കുന്നത്. അപ്പോൾ തന്നെ പ്രൊഡക്ഷൻ ടീം ജസ്റ്റിൻ ജോസിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ പിന്നാലെ എത്തിയ കൊവിഡും ലോക്ഡൗണും ചിത്രവുമായി മുന്നോട്ട് പോകാൻ സാധിക്കാതെ വന്നു. അത് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞതിന് ശേഷം ആണ്  പ്രൊഡക്ഷൻ ടീം വിളിച്ച് പ്രൊജക്റ്റ് വീണ്ടും ആരംഭിക്കുകയാണ് നിങ്ങൾ ചെയ്യണമെന്ന് പറയുന്നത്. എന്നാൽ ബോളിവുഡിൽ കൂടുതൽ വർക്ക് വന്നതിലാൽ പ്രൊജക്റ്റ് വിട്ടകളഞ്ഞാലോയെന്ന ആശങ്ക ജസ്റ്റിനുണ്ടാകുന്നത്. ഒടുവിൽ പ്രൊഡക്ഷൻ ടീമുമായി സംസാരിച്ച്. "" എന്‍റെ സമയവും വർക്കിന്‍റെ സമയവും തമ്മിൽ മാച്ച് ആകേണ്ട ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, അവർക്ക് അത് കുഴപ്പമില്ല, ഡേറ്റ് തമ്മിൽ ക്ലാഷാകെ ഒരു ഇരുപത് ദിവസം കണ്ടെത്തുകയായിരുന്നു. കൂടാതെ സംവിധായകൻ ബേസിലിനും സുശിൻ ശ്യാമിനും ഈ പ്രൊജക്റ്റ് ഞാൻ തന്നെ ചെയ്യണമെന്ന് ഒരു നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് മിന്നൽ മുരളിയെന്ന പ്രൊജക്റ്റ് ജസ്റ്റിൻ ജോസ് എന്ന സൗണ്ട് ഡിസൈനറുടെ കൈകളിലെത്തുന്നത്.



ഒടിടിയെന്ന നിരാശ
സിനിമ ഒടിടി റിലീസാണെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാൽ സിനിമ കണ്ട് കഴിഞ്ഞപ്പോൾ ഒടിടി റീലീസ് ആണെന്നതിൽ കുറച്ച് നിരാശയുണ്ടായി. പക്ഷേ, അതിന് ശേഷം വീണ്ടും ചില ചർച്ചകൾ നടത്തി. സിനിമ ഒടിടിയാണെങ്കിലും പ്രേക്ഷകൻ ഏറ്റവും ബസ്റ്റ് കൊടുക്കണമെന്നൊരു പോളിസിയാണ് നമ്മുടെ ജോലിയുടെ ഭാഗമായി വരുന്നത്. ഏറ്റവും നീതിപൂർവമായി ചെയ്തു എന്നാണ് വിശ്വാസമെന്നും. പിന്നീട് ചിത്രത്തിന്‍റെ റിലീസിന് പിന്നാലെ ലഭിച്ച പ്രേക്ഷപ്രതികരണവും അത് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു.  സിനിമയിൽ കൾച്ചർ അവതരിപ്പിക്കുമ്പോൾ കഥയുടെ അവതരണം, പശ്ചാത്തലം തുടങ്ങിയവ അനുസരിച്ച ശബ്ദം മിക്സ് ചെയ്യണം. അല്ലെങ്കിൽ സിനിമയിൽ അത് സുഖകരമായി തോന്നില്ല. ഞാൻ സൂപ്പർ ഹീറോ സിനിമകൾ സ്ഥിരമായി കാണാറുണ്ട്. അത്തരമൊരു സിനിമ ചെയ്യുകയെന്നത് എന്റെ സ്വപ്നമായിരുന്നു. അതുകൊണ്ടു തന്നെ മിന്നൽ മുരളി എന്നിലേക്കു വന്നപ്പോൾ, മുന്നൊരുക്കങ്ങൾ നടത്തുന്നതിനേക്കാൾ അർപ്പണബോധത്തോടെയാണു ഞാൻ പ്രവർത്തിച്ചത്. രണ്ടാഴ്ചയാണ് ശബ്ദ മിശ്രണത്തിനു വേണ്ടിവന്നത്. ഓരോ ദിവസവും പതിനെട്ടു മുതൽ പത്തൊമ്പത് മണിക്കൂർ വരെ ഇതിനായി മാറ്റി വച്ചു.

അൽപം വലിയ ടാസ്ക്
ഇന്ത്യൻ സിനിമയിൽ തന്നെ ഒരു സൂപ്പർ ഹീറോ മൂവി അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. ഹോളിവുഡിൽ നിന്നാണ് കൂടുതൽ വന്നിട്ടുള്ളത്. മലയാളത്തിൽ നിന്ന് ഈ നൂറ്റണ്ടിൽ വന്നിട്ടുള്ള സിനിമകൾ വച്ച് നോക്കുകയാണെങ്കിൽ ഒരു സൂപ്പർ ഹീറോ സിനിമ അതും ഒടിടിയ്ക്ക് വേണ്ടി ചെയ്യുമ്പോൾ വളരെ അധികം ലിമിറ്റേഷൻസ് കവറ് ചെയ്യണമായിരുന്നു. അത് നമുക്ക് വളരെ വലിയ ടാസ്ക് ആയിരുന്നു. ഡബ്ബ് മൂവി ആയിരുന്നിട്ട് കൂടി ഡബ്ബിനെ നമ്മൾ മാക്സിമം സിങ്ക് സൗണ്ട് ട്രീറ്റ്മെന്‍റാണ് ചെയ്തെടുക്കാൻ നോക്കിയിട്ടുള്ളത്.


സൗണ്ട് ഇഫക്റ്റസും, മ്യൂസിക്കും, കൂടാതെ ഇതിലെ കോമഡി ഡയലോഗുകളും മിസാകാതെ നോക്കുകയെന്ന് വലിയൊരു ടാസ്ക് ആയിരുന്നു മുന്നിലുണ്ടായിരുന്നത്. ചെറിയൊരു ഡയലോഗും മ്യൂസിക്കും മാത്രമല്ലല്ലോ ഇതിനിടയിൽ ‌ക്രൗഡ് വരുന്നുണ്ട്, പാട്ട് വരുന്നുണ്ട്, പോരാത്തതിന് ഡയലോഗിന് പിന്നിൽ വരുന്ന റേഡിയോ സോങ്സ്, അല്ലെങ്കിൽ ന്യൂസുകൾ. അത് ചിത്രത്തിന്‍റെ കാഥാഗതിയെ തന്നെ മാറ്റുന്നതാണ്. അപ്പോൾ അതെല്ലാം പ്രേക്ഷകൻ മനസിലാകുന്ന തരത്തിൽ എത്തിക്കാനുള്ള പ്രയത്നം ഉണ്ടായിരുന്നു. ചെറിയൊരു മീഡിയത്തിലൂടെ മാക്സിമം സൗണ്ടുകളെ കൃത്യമായി എത്തിക്കുകയെന്നത് വലിയ ടാസ്ക് തന്നെയായിരുന്നു.

തൃശൂരിൽ നിന്ന് മുബൈയിലേക്ക്
ജസ്റ്റിന്‍ ജോസ് തൃശൂർ സ്വദേശിയാണ്. മലയാളം, ഹിന്ദി, മറാഠി, തമിഴ്, തെലുങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ക്ക് ശബ്ദ സങ്കലനം നിര്‍വഹിക്കാന്‍ ജസ്റ്റിനായിട്ടുണ്ട്. 2012 ല്‍ എഒപിഎല്ലിന്‍റെ ബാനറില്‍ പുറത്തിറങ്ങിയ സെക്കന്‍ഡ് ഷോയാണ് ജസ്റ്റിന്‍റെ ആദ്യ മലയാള ചലച്ചിത്രം. തൃശൂര്‍ സെന്‍റ് തോമസ് കോളെജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ജസ്റ്റിന്‍ ചേതന സൗണ്ട് സ്റ്റുഡിയോയില്‍ നിന്നാണ് ഓഡിയോ റെക്കോഡിങ്ങ് ഡിപ്ലോമ പൂര്‍ത്തിയാക്കി. 2003 ല്‍ ദീപന്‍ ചാറ്റര്‍ജിയുടെ ക്യു ലാബ് സ്റ്റുഡിയോയില്‍ സൗണ്ട് റെക്കോഡിസ്റ്റായി കയറി. 2005 ല്‍ ഫ്യൂച്ചര്‍ ഫിലിംസിലെ പ്രീമിക്സ് എന്‍ജിനീയറായി. 2008 ല്‍ സ്വതന്ത്ര റീ- റെക്കോഡിങ്ങ് മിക്സറായി. ഹോളിവുഡ് സിനിമകള്‍ അടക്കം 250 ല്‍ അധികം സിനിമകള്‍ക്ക് ശബ്ദം ഒരുക്കാന്‍ ജസ്റ്റിനായിട്ടുണ്ട്. 2012 ഫ്യൂച്ചര്‍ വര്‍ക്ക് സ്റ്റുഡിയോയില്‍ അംഗമായി. ഡോള്‍ബിയിലെ ഏറ്റവും പുതിയ ഫോര്‍മാറ്റാണ് അറ്റ്മോസ് മിക്സ് ചെയ്യാന്‍ സര്‍ട്ടിഫിക്കെറ്റ് നേടിയ ഇന്ത്യയിലെ ആദ്യ എന്‍ജിനീയറാണ് ജസ്റ്റിന്‍. 2015 ൽ ബാജിറോ മസ്താനിക്കും, 2019 വാക്കിങ് വിത്ത് ദി വിൻഡ് എന്നീ സിനിമകൾക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ ലിജിനൊപ്പം മുംബൈയിലാണ് താമസം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top