Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:26 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

jammu,Ladakh accident, national news

ലഡാക്കിൽ വാഹനാപകടം; 7 സൈനികർ മരിച്ചു; മരിച്ചവരിൽ ഒരാൾ മലയാളി

Published:27 May 2022

പരിക്കേറ്റ 19 പേരെ ഹരിയാനയിലെ പഞ്ച്കുലയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. നാവികസേനയുടെ സാഹയത്തോടെ എയർലിഫ്റ്റ് ചെയ്താണ് ഇവരടെ രക്ഷിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
ജമ്മു: ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു സൈനികർ മരിച്ചു. മരിച്ചവരിൽ ഒരു മലയാളി സൈനികനും. പരപ്പനങ്ങാടി സ്വദേശി ഷൈജിൻ (42) ആണ് മരപ്പെട്ടത്.
 
ലഡാക് സെക്ടറിലെ തുർതുക്ക് മേഖലയിലാണ് വാഹനാപകടം നടന്നത്. 26 സൈനികരുമായി സഞ്ചരിച്ചിരുന്ന ബസ് റോഡിൽ നിന്ന് തെന്നി ഷിയോക് നദിയിലേക്ക് വീഴുകയായിരുന്നു. വാർത്താ ഏജൻസി ആയ എഎൻഐ ആണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. പരിക്കേറ്റ 19 പേരെ ഹരിയാനയിലെ പഞ്ച്കുലയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. നാവികസേനയുടെ സാഹയത്തോടെ എയർലിഫ്റ്റ് ചെയ്താണ് ഇവരടെ രക്ഷിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
 
വെള്ളിയാഴ്ച രാവിലെ ഒൻപതിനാണു സംഭവം. റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ടെന്നും വക്താവ് പറഞ്ഞു. വടക്കൻ കശ്മീരിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് തുർതുക്ക്.

വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top