Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:31 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Champions League, Football, Sports, Real Vs Liverpool

യൂറോപ്പിന് തീ പിടിക്കും; ചാം​പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ല്‍ ഇ​ന്ന് റയൽ vs ലിവർപൂൾ

Published:28 May 2022

സെ​മി​യി​ല്‍ വി​യ്യാ​റ​യ​ലി​നെ ര​ണ്ടു​പാ​ദ​ങ്ങ​ളി​ലു​മാ​യി 5-2നു ​തോ​ല്‍പി​ച്ചാ​ണ് ലി​വ​ര്‍പൂ​ള്‍ ഫൈ​ന​ലി​ല്‍ എ​ത്തി​യ​ത്. പി​ന്നി​ല്‍ നി​ന്ന് ശേ​ഷ​മാ​ണ് ടീം ​തി​രി​ച്ചെ​ത്തി​യ​തും ഫൈ​ന​ല്‍ ബ​ര്‍ത്ത് ഉ​റ​പ്പാ​ക്കി​യ​തും. റ​യ​ല്‍ മാ​ഡ്രി​ഡും അ​ങ്ങ​നെ​ത​ന്നെ. സെ​മി​യി​ല്‍  മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ 6-5നു ​തോ​ല്‍പി​ച്ച​ത് തി​ക​ച്ചും അ​വി​ശ്വ​സ​നീ​യ​മാ​യി​ട്ടാ​യി​രു​ന്നു.

പാ​രീ​സ്: യൂ​റോ​പ്പി​ന് ഇ​ന്നു തീ​പി​ടി​ക്കും, അ​തി​ശ​യോ​ക്തി​യേ​തും വേ​ണ്ട. ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ന് ഇ​ന്ന് പാ​രീ​സി​ലെ സെ​ന്‍റ് ഡെ​നി​സ് സ്റ്റേ​ഡി​യം സാ​ക്ഷി​യാ​കു​മ്പോ​ള്‍ യൂ​റോ​പ്പി​നു തീ​പി​ടി​ക്കു​ക ത​ന്നെ ചെ​യ്യും, എ​ന്നാ​ല്‍, അ​ത് ഫു​ട്‌​ബോ​ള്‍ പ്ര​ണ​യി​ക​ളു​ടെ മ​ന​സി​ലാ​ണെ​ന്നു മാ​ത്രം. ലോ​ക​ത്ത് ഏ​റെ ആ​രാ​ധ​ക​രു​ള്ള ര​ണ്ടു ടീം, ​റ​യ​ല്‍ മാ​ഡ്രി​ഡ്, ലി​വ​ര്‍പൂ​ള്‍ ടീ​മു​ക​ളാ​ണ് മു​ഖാ​മു​ഖ​മെ​ത്തു​ന്ന​ത്. സ​മ​കാ​ലി​ക ഫു​ട്‌​ബോ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച ടീ​മു​ക​ള്‍ അ​ട​രാ​ടു​മ്പോ​ള്‍ ആ​വേ​ശം അ​തി​ന്‍റെ എ​ല​ല്ലാ സീ​മ​ക​ളും ക​ട​ക്കു​മെ​ന്നു​റ​പ്പ്.  റ​ഷ്യ​യി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ര്‍ഗി​ല്‍ ക്രെ​സ്‌​തോ​വ്‌​സ്‌​കി സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു​ഫൈ​ന​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. യു​ക്രെ​യ്‌​നി​ല്‍ റ​ഷ്യ ന​ട​ത്തു​ന്ന യു​ദ്ധം മൂ​ല​മാ​ണ് വേ​ദി പാ​രീ​സി​ലേ​ക്ക് മാ​റ്റി​യ​ത്. . 

 സെ​മി​യി​ല്‍ വി​യ്യാ​റ​യ​ലി​നെ ര​ണ്ടു​പാ​ദ​ങ്ങ​ളി​ലു​മാ​യി 5-2നു ​തോ​ല്‍പി​ച്ചാ​ണ് ലി​വ​ര്‍പൂ​ള്‍ ഫൈ​ന​ലി​ല്‍ എ​ത്തി​യ​ത്. പി​ന്നി​ല്‍ നി​ന്ന് ശേ​ഷ​മാ​ണ് ടീം ​തി​രി​ച്ചെ​ത്തി​യ​തും ഫൈ​ന​ല്‍ ബ​ര്‍ത്ത് ഉ​റ​പ്പാ​ക്കി​യ​തും. റ​യ​ല്‍ മാ​ഡ്രി​ഡും അ​ങ്ങ​നെ​ത​ന്നെ. സെ​മി​യി​ല്‍  മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ 6-5നു ​തോ​ല്‍പി​ച്ച​ത് തി​ക​ച്ചും അ​വി​ശ്വ​സ​നീ​യ​മാ​യി​ട്ടാ​യി​രു​ന്നു. ക്വാ​ര്‍ട്ട​റി​ലും പ്രീ​ക്വാ​ര്‍ട്ട​റി​ലും ടീം ​ജ​യി​ച്ചു​ക​യ​റി​യ​തും അ​വ​സാ​ന​മി​നി​റ്റു​ക​ളി​ലെ അ​വി​ശ്വ​സ​നീ​യ മി​ക​വി​ലൂ​ടെ​യാ​ണ്.  പി​എ​സ്ജി​യും ചെ​ല്‍സി​യു​മാ​യി​രു​ന്നു നോ​ക്കൗ​ട്ടു​ക​ളി​ലെ എ​തി​രാ​ളി​ക​ള്‍.  ചാം​പ്യ​ന്‍സ് ലീ​ഗി​ല്‍ ലി​വ​ര്‍പൂ​ള്‍ ആ​റു​ത​വ​ണ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ചാ​മ്പ്യ​ന്‍മാ​രാ​യി​ട്ടു​ണ്ട്. റ​യ​ല്‍ മാ​ഡ്രി​ഡ് പ​തി​നാ​റ് ത​വ​ണ​     

ഫൈനലിലെത്തിയപ്പോൾ 13തവണ കിരീടം നേടി. ​ഇ​തു  മൂ​ന്നാം​ത​വ​ണ​യാ​ണ് ര​ണ്ട് ടീ​മും ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ല്‍ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന​ത്. 1981ലും 2018​ലു​മാ​ണ് ഇ​തി​നു മു​മ്പ് ഇ​രു​ടീ​മും ക​ലാ​ശ​പ്പോ​രി​ല്‍ കൊ​മ്പു​കോ​ര്‍ത്ത​ത്. റ​യ​ല്‍ മാ​ഡ്രി​ഡ് അ​വ​സാ​നം കി​രീ​ടം നേ​ടി​യ​ത് ലി​വ​ര്‍പൂ​ളി​നെ തോ​ല്‍പി​ച്ചാ​ണ്. ഇ​ക്കു​റി അ​തി​ന് പ​ക​രം വീ​ട്ടാ​നാ​യാ​ണ് ലി​വ​ര്‍പൂ​ള്‍ ഇ​റ​ങ്ങു​ന്ന​ത്. ലി​വ​റി​നു കി​രീ​ടം നേ​ടാ​നാ​യാ​ല്‍ ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ് എ ​സി മി​ലാ​ന്‍റെ കി​രീ​ട​നേ​ട്ട​ത്തി​നൊ​പ്പ​മെ​ത്താം. മൊ​ത്തം കി​രീ​ട​നേ​ട്ട പ​ട്ടി​ക​യി​ല്‍ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​കാംലി​വ​ര്‍പൂ​ള്‍ ഈ ​സീ​സ​ണി​ല്‍ ആ​കെ ഒ​രു ക​ളി​യി​ലേ തോ​റ്റി​ട്ടു​ള്ളൂ. ആ​റ് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചു. ക്വാ​ര്‍ട്ട​ര്‍ഫൈ​ന​ല്‍ ആ​ദ്യ​പാ​ദ​ത്തി​ല്‍ ബെ​ന്‍ഫി​ക്ക​യെ 3-1ന് ​തോ​ല്‍പി​ച്ചു.  ര​ണ്ടാം​പാ​ദം സ​മ​നി​ല​യി​ലാ​യി. സെ​മി​യി​ല്‍ ആ​ദ്യ​പാ​തി​യി​ല്‍ ര​ണ്ട് ഗോ​ളി​ന് പി​ന്നി​ല്‍ നി​ന്ന ശേ​ഷം മൂ​ന്ന് ഗോ​ള​ടി​ച്ച് ഫൈ​ന​ല്‍ ഉ​റ​പ്പാ​ക്കി. ഒ​പ്പം ര​ണ്ട് നേ​ട്ട​ങ്ങ​ളും. ടീ​മി​ന്‍റെ പ​ത്താ​മ​ത്തെ ഫൈ​ന​ല്‍. 

ഒ​രേ സീ​സ​ണി​ല്‍ എ​ഫ്എ ക​പ്പി​ലും ലീ​ഗ് ക​പ്പി​ലും ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലും ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ ഇം​ഗ്ലീ​ഷ് ക്ല​ബു​മാ​യി ലി​വ​ര്‍പൂ​ള്‍.റ​യ​ലി​ന്‍റെ വ​ര​വ്ഈ ​സീ​സ​ണി​ല്‍ റ​യ​ല്‍മാ​ഡ്രി​ഡി​ന്‍റെ തു​ട​ക്കം അ​ത്ര മി​ക​ച്ച​താ​യി​രു​ന്നി​ല്ല. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ഇ​ന്‍റ​ര്‍മി​ലാ​നെ​തി​രേ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 1-0നു ​ക​ഷ്ടി​ച്ചാ​ണ് ജ​യി​ച്ച​ത്. എ​ന്നാ​ല്‍, ര​ണ്ടാം മ​ത്സ​ര​ത്തി​ലെ പ​രാ​ജ​യം ദ​യ​നീ​യ​മാ​യി​രു​ന്നു. ദു​ര്‍ബ​ല​രാ​യ എ​ഫ്സി ഷെ​റീ​ഫി​നോ​ട് 2-1ന് ​തോ​റ്റു. ആ ​ക്ഷീ​ണം ബാ​ക്കി​യെ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ചെ​ങ്കി​ലും മാ​റി​യി​ല്ല. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ പി​എ​സ്ജി തോ​ല്‍പ്പി​ച്ചു എ​ന്നു​റ​പ്പാ​യി​രി​ക്കെ ക​രീം ബെ​ന്‍സെ​മ​യു​ടെ ഹാ​ട്രി​ക്ക് മ​ത്സ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തി​ച്ചു, ജ​യി​പ്പി​ച്ചു.  സെ​മി​യി​ല്‍ കാ​ത്തു​നി​ന്ന​ത് ചെ​ല്‍സി. ക​ഴി​ഞ്ഞ സീ​സ​ണ്‍ സെ​മി​യി​ല്‍ തോ​ല്‍പി​ച്ച​വ​രോ​ട് മാ​ഡ്രി​ഡി​ന്‍റെ മ​ധു​ര​പ്ര​തി​കാ​രം. പി​ന്നി​ല്‍നി​ന്ന ശേ​ഷം തി​രി​ച്ചെ​ത്തി. വി​ജ​യ​ശി​ല്‍പി​യാ​യ​ത് വീ​ണ്ടും ബെ​ന്‍സെ​മ. കൂ​ട്ടി​നു​ണ്ടാ​യി​രു​ന്ന​ത് റോ​ഡ്രി​ഗോ. 

സെ​മി​യി​ലും ര​ണ്ടു​പേ​രും ടീ​മി​നെ ജ​യി​പ്പി​ച്ചു. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​മാ​യു​ള്ള സെ​മി ചാ​മ്പ്യ​ന്‍സ് ലീ​ഗ് ച​രി​ത്ര​ത്തി​ലെ ക്ലാ​സി​ക് മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യി ച​രി​ത്ര​ത്തി​ല്‍. നി​ശ്ചി​ത​സ​മ​യം തീ​രാ​ന്‍ സെ​ക്ക​ന്‍ഡു​ക​ള്‍ ബാ​ക്കി​നി​ല്‍ക്കെ റോ​ഡ്രി​ഗോ ര​ണ്ട് ഗോ​ള​ടി​ച്ചു ടീ​മി​നെ ഒ​പ്പ​മെ​ത്തി​ച്ചു. അ​ധി​ക​സ​മ​യ​ത്തെ പെ​നാ​ല്‍റ്റി​യി​ലൂ​ടെ ബെ​ന്‍സെ​മ ടീ​മി​നെ ഫൈ​ന​ലി​ലും എ​ത്തി​ച്ചു. 

സ​ലാ ക​ണ​ക്കു തീ​ര്‍ക്കു​മോ?

2018 ഫൈ​ന​ലി​ലെ ക​ണ​ക്കു​തീ​ര്‍ക്കാ​ന്‍ ത​ന്നെ​യാ​കും ലി​വ​ര്‍പൂ​ളി​ന്‍റെ മു​ഹ​മ്മ​ദ് സ​ലാ ഇ​റ​ങ്ങു​ന്ന​ത്.  അ​ന്ന് റ​യ​ല്‍ ക്യാ​പ്റ്റ​ന്‍ സെ​ര്‍ജി​യോ റാ​മോ​സി​ന്‍റെ ടാ​ക്കി​ളി​ല്‍ പ​രു​ക്ക് പ​റ്റി​യ സ​ലാ ക​ളി​യു​ടെ ആ​ദ്യ​പ​കു​തി​യി​ല്‍ ക​ളം വി​ട്ടി​രു​ന്നു. പി​ന്നാ​ലെ ലി​വ​ര്‍പൂ​ള്‍ 3-1ന് ​തോ​ല്‍ക്കു​ക​യും ചെ​യ്തു. ഫൈ​ന​ലി​ല്‍ എ​തി​രാ​ളി​ക​ള്‍ മാ​ഡ്രി​ഡ് ആ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ സ​ലാ​യു​ടെ പ്ര​തി​കാ​ര​ത്തെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തു.  2017-18 സീ​സ​ണ്‍ മു​ത​ല്‍ നോ​ക്കി​യാ​ല്‍ ലി​വ​ര്‍പൂ​ളി​ന് വേ​ണ്ടി 33 ഗോ​ള​ടി​ച്ച സ​ലാ 11 ഗോ​ളി​ന് അ​സി​സ്റ്റും ചെ​യ്തു. സ​ലാ​യു​ടെ വെ​ല്ലു​വി​ളി നേ​രി​ടാ​ന്‍ മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന ബെ​ന്‍സെ​മ​യു​ടെ നേ​ട്ട​ങ്ങ​ളും ചി​ല്ല​റ​യ​ല്ല. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ര​ണ്ട് പാ​ദം ക്വാ​ര്‍ട്ട​റി​ലും സെ​മി​യി​ലും ഗോ​ള​ടി​ച്ച നാ​ലാ​മ​ത്തെ മാ​ത്രം താ​ര​മാ​ണ് ബെ​ന്‍സെ​മ. ഈ ​സീ​സ​ണി​ല്‍ ഇ​തു​വ​രെ 15 ഗോ​ള​ടി​ച്ചു ഫ്ര​ഞ്ച് താ​രം. നേ​ട്ട​ത്തി​ല്‍ മു​ന്നി​ലു​ള്ള​ത് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ മാ​ത്രം. (2013-14 സീ​സ​ണി​ല്‍ റൊ​ണാ​ള്‍ഡോ നേ​ടി​യ​ത് 17 ഗോ​ള്‍). 

ശ്ര​ദ്ധി​ക്കേ​ണ്ട താ​ര​ങ്ങ​ള്‍

വി​യ്യാ​റ​യ​ലി​ന് എ​തി​രെ ര​ണ്ടാം​പാ​ദ​ത്തി​ല്‍ നേ​ടി​യ ഗോ​ളോ​ടെ സാ​ദി​യോ മാ​നേ​യാ​ണ് ഈ ​മ​ത്സ​ര​ത്തി​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട ലി​വ​ര്‍പൂ​ള്‍ താ​രം. ചാ​മ്പ്യ​ന്‍സ് ലീ​ഗ് ച​രി​ത്ര​പു​സ്ത​ക​ത്തി​ല്‍ സ്വ​ന്തം പേ​രു​ചേ​ര്‍ക്കാ​നും മാ​നേ​യ്ക്കാ​യി​ട്ടു​ണ്ട്.. ആ​കെ 15 ഗോ​ളു​മാ​യി നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും ഗോ​ള​ടി​ക്കു​ന്ന ആ​ഫ്രി​ക്ക​ന്‍ താ​ര​മാ​യി സെ​ന​ഗ​ലി​ല്‍ നി​ന്നു​ള്ള മാ​നേ. തി​രു​ത്തി​യ​ത് ചെ​ല്‍സി​യു​ടെ ദി​ദി​യ​ര്‍ ദ്രോ​ഗ്ബ കു​റി​ച്ച 14 ഗോ​ളു​ക​ളു​ടെ റെ​ക്കോ​ഡ്.  

റോ​ഡ്രി​ഗോ ആ​ണ് പി​ന്നെ ടൂ​ര്‍ണ​മെ​ന്‍റ് ശ്ര​ദ്ധി​ച്ച താ​രം. സെ​മി​യി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കെ​തി​രേ ക​ളി തീ​രാ​ന്‍ സെ​ക്ക​ന്‍ഡു​ക​ള്‍ ബാ​ക്കി​നി​ല്‍ക്കെ റ​യ​ലി​ന് ജീ​വ​ശ്വാ​സം ന​ല്‍കി​യ​ത് ബ്ര​സീ​ലി​യ​ന്‍ താ​രം  റോ​ഡ്രി​ഗോ​യാ​ണ്.  സെ​മി​യി​ല്‍ ടീ​മി​നെ ഒ​പ്പ​മെ​ത്തി​ച്ച ര​ണ്ടാ​മ​ത്തെ ഗോ​ള്‍ സ്വ​ന്തം നാ​ടി​ന്‍റെ പേ​രി​ലൊ​രു റെ​ക്കോ​ഡെ​ഴു​തി​ച്ചേ​ര്‍ക്കാ​നും റോ​ഡ്രി​ഗോ​ക്ക് അ​വ​സ​ര​മാ​യി. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ഒ​രു ബ്ര​സീ​ല്‍ താ​രം നേ​ടു​ന്ന ആ​യി​രാ​മ​ത്തെ ഗോ​ളാ​യി​രു​ന്നു അ​ത്. 

കോ​ടി​ക​ള്‍ വാ​രി​യെ​റി​ഞ്ഞ് ക്ല​ബു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ സൂ​പ്പ​ര്‍താ​ര​ങ്ങ​ളു​ടെ മാ​ത്രം മ​ത്സ​ര​മ​ല്ല വ​രാ​നി​രി​ക്കു​ന്ന​ത്. സൂ​പ്പ​ര്‍ കോ​ച്ചു​മാ​രു​ടേ​ത് കൂ​ടി​യാ​ണ്. റ​യ​ലി​ന്‍റെ കാ​ര്‍ലോ ആ​ഞ്ച​ലോ​ട്ടി​ക്ക് ഇ​ത് അ​ഞ്ചാ​മ​ത്തെ ഫൈ​ന​ല്‍ ആ​ണ്. റ​യ​ലി​നൊ​പ്പം മൂ​ന്നാ​മ​ത്തേ​ത്. ഇ​ങ്ങ​നെ​യൊ​രു അ​ഭി​മാ​ന​നേ​ട്ടം മ​റ്റൊ​രു കോ​ച്ചി​നും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ല. ലി​വ​ര്‍പൂ​ള്‍ കോ​ച്ച് യു​ര്‍ഗെ​ന്‍ ക്ലോ​പ്പും മോ​ശ​മ​ല്ല. ക്ലോ​പ്പി​നൊ​പ്പം ലി​വ​ര്‍പൂ​ള്‍ ഇ​ത് മൂ​ന്നാം​ത​വ​ണ​യാ​ണ് ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top