Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:11 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ

Published:28 May 2022

പൊലീസ് പലതവണ അന്വേഷിച്ചെത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. കേസ് വന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാകാമെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ പള്ളൂരുത്തിയിലെ വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് സംഘം വീട്ടിലെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തത്.

കൊച്ചി: ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടയില്‍ വിദ്വേഷ മുദ്രവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി പള്ളൂരുത്തി സ്വദേശിയാണ് കസ്റ്റഡിയിലായത്. സംഭവം വിവാദമായതോടെ കുട്ടിയുടെ കുടുംബം വീട് പൂട്ടി മറ്റൊരിടത്തേക്ക് മാറിയിരുന്നു. പൊലീസ് പലതവണ അന്വേഷിച്ചെത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. കേസ് വന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാകാമെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ പള്ളൂരുത്തിയിലെ വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് സംഘം വീട്ടിലെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തത്. കേസ് എടുത്ത വിവരം അറിയില്ലായിരുന്നുവെന്നും തങ്ങള്‍ ടൂറിലായിരുന്നുവെന്നുമാണ് കുട്ടിയുടെ മാതാപിതാക്കളുടെ വിശദീകരണം.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടയില്‍ പത്തു വയസുപോലും പ്രായമില്ലെന്നു വ്യക്തമാകുന്ന കുട്ടി മറ്റൊരാളുടെ തോളിലിരുന്ന് അതീവപ്രകോപനപരമായ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഇതിന്റെ വീഡീയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ വിമര്‍ശനങ്ങള്‍ സമൂഹത്തില്‍ നിന്നുയരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ജില്ല ഭാരവാഹികളെ കേസില്‍ പ്രതികളാക്കിയിരുന്നു. ഒന്നാം പ്രതി പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ല പ്രസിഡന്റ് നവാസ് വണ്ടത്താനമാണ്. ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്. കുട്ടിയെ തോളത്തെടുത്തിരുന്ന ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബ് എന്നയാളാണ് മൂന്നാം പ്രതി. ഇയാളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റാലിയില്‍ പങ്കെടുത്ത 20 ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെയെല്ലാം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top