Published:28 May 2022
ഹൈദരാബാദ്:ഇന്ത്യന്‍ സിനിമാ ലോകത്ത് തരംഗം തീര്‍ത്ത കെജിഎഫ് 2ലെ നായകന് റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് 'വലിച്ചു തള്ളിയ' പതിനഞ്ചുകാരന് ആശുപത്രിയില്‍. ഹൈദരാബാദിലാണ് സംഭവം. റോക്കി ഭായിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പായ്ക്കറ്റ് സിഗരറ്റ് പുകച്ചുതള്ളിയ പതിനഞ്ചുകാരനെ തൊണ്ടവേദനയും ചുമയും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് റിപ്പോർട്ട്.
രണ്ടു ദിവസത്തിനിടെ മൂന്നു തവണയാണ് പതിനഞ്ചുകാരന് കെജിഎഫിന്റെ രണ്ടാം ഭാഗം കണ്ടത്. തുടര്‍ന്ന് റോക്കി ഭായിയുടെ 'പ്രകടന'ത്തില്‍ ആവേശഭരിതനായി ഒറ്റ പായ്ക്കറ്റ് സിഗരറ്റ് വലിച്ചു. പിന്നീട് കടുത്ത തൊണ്ടവേദനയും ചുമയും പിടിച്ചതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനഞ്ചുകാരനെ ചികിത്സിച്ച ഡോക്ടര്‍മാര്‍, പിന്നീട് പ്രത്യേക കൗണ്‍സിലിങ്ങും നല്‍കിയാണ് ആശുപത്രിയില്‍നിന്ന് തിരിച്ചയച്ചു