Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:39 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Comment

ഇന്നായിരുന്നെങ്കിൽ ഞാൻ വിളിച്ചിറക്കി കൊണ്ടു വരുമായിരുന്നു; പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് എം എം മണി

Published:28 May 2022

അങ്ങനെ എനിക്ക് കല്യാണം ആലോചിക്കുന്ന സമയം ആയപ്പോള്‍ എനിക്ക് ഇങ്ങനെ ഒരു താത്പര്യം ഉണ്ടെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു, അച്ഛന്‍ അവരോട് ആലോചിച്ചപ്പോള്‍ അവര്‍ക്ക് താത്പര്യമില്ലെന്ന് പറഞ്ഞു

കൊച്ചി: കൗമാരകാലത്തെ കുറിച്ചും അന്നത്തെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസുതുറന്ന് മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം. മണി.   19ാമത്തെ വയസില്‍ തനിക്ക് ആദ്യമായി തോന്നിയ പ്രണയത്തെ കുറിച്ചാണ് എം.എം മണി  തുറന്ന് പറഞ്ഞത്.ഒരു പെണ്‍കുട്ടിയോട് സ്നേഹം തോന്നിയിരുന്നു. അയാള്‍ക്കും അത് അറിയാമായിരുന്നു. ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. പക്ഷേ അയാളുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല.

അങ്ങനെ എനിക്ക് കല്യാണം ആലോചിക്കുന്ന സമയം ആയപ്പോള്‍ എനിക്ക് ഇങ്ങനെ ഒരു താത്പര്യം ഉണ്ടെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു, അച്ഛന്‍ അവരോട് ആലോചിച്ചപ്പോള്‍ അവര്‍ക്ക് താത്പര്യമില്ലെന്ന് പറഞ്ഞു. അവള്‍ക്ക് ഇഷ്ടമായിരുന്നു.ഒടുവില്‍ ഞാന്‍ അച്ഛനോടും അമ്മയോടും നിങ്ങള്‍ക്ക് ഇഷ്ടമുള്ള പെണ്ണിനെ കണ്ടോളാന്‍ പറഞ്ഞു. അവര്‍ക്ക് ഇഷ്ടമില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്തിന് പോകണമെന്നാണ് തോന്നിയത്. പക്ഷേ ഒരു കാര്യമുണ്ട്. ഇന്നായിരുന്നെങ്കില്‍ ഞാന്‍ വിളിച്ചോണ്ട് വന്ന് രജിസ്റ്റര്‍ ചെയ്തേനെ. അന്ന് അങ്ങനെ ഒന്നും ചിന്തിക്കാനും, ചെയ്യാനും പറ്റില്ല, എം.എം. മണി പറയുന്നു.
 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top