Published:28 May 2022
അബുദാബി: യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില സ്ഥലങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു.
നേരിയതോ മിതമായതോ ആയ കാറ്റ് വീശാനിടയുണ്ട്. അതേസമയം, പൊടിക്കാറ്റുള്ള സമയങ്ങളില്‍ അലര്‍ജി രോഗികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്കുന്ന നിര്‍ദ്ദേശം.