Published:28 May 2022
തിരുവനന്തപുരം : ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തിലെത്തി ജനഹൃദയം കീഴടക്കിയ ഹോം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ അവഗണിക്കപ്പെട്ടത് ചര്‍ച്ചയായതിനു പിന്നലെ പ്രതികരണവുമായി ജൂറി ചെയര്മാന് സയ്യിദ് അഖ്തര്‍ മിര്‍സ.
വിവാദങ്ങളെ പറ്റി താൻ അറിയുന്നത് ഇപ്പോള്‍ മാത്രമാണ് എന്നായിരുന്നു സയ്യിദ് അഖ്തര്‍ മിര്‍സ പ്രതികരിച്ചത്. അതേസമയം ചിത്രത്തിനും നടന് ഇന്ദ്രന്‍സിനും പിന്തുണയുമായി നിരവധി ആരാധകരാണ് നടന്റെ ഫേസ്ബുക്കില്‍ കമന്റുമായി എത്തിയിരിക്കുന്നത്.
വിജയബാബു നിര്‍മിച്ച് റോജിന്‍ തോമസ് സംവിധാനം ചെയ്ത് ഒടിടി പ്ലാറ്റ് ഫോമിലെത്തിയ ഹോം കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം കൈയടി നേടിയ ചിത്രമായിട്ടും പരിഗണിക്കപ്പെട്ടില്ല. ഇന്ദ്രന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന് പുറമേ മഞ്ജു പിള്ള ചെയത കുട്ടിയമ്മയും അവാര്‍ഡിന് പരിഗണിക്കപ്പെട്ടില്ല. വിജയബാബു ലൈംഗികാതിക്രമ ക്രമക്കേസില്‍ പ്രതിയായതിനാല്‍ സിനിമയെ പൂര്‍ണമായും ഒഴിവാക്കിയെന്ന് സംശയമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.