Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:38 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

Rat Fever, Veena George, Dengue Fever, Health News

എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരേ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

Published:28 May 2022

കോവിഡിന് ശേഷംസ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്ന സമയമായതുകൊണ്ട് സ്‌കൂളുകളുടെപരിസരങ്ങള്‍ വൃത്തിയാക്കി ഇഴജന്തുക്കള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം. സ്‌കൂള്‍ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. സ്‌കൂളും പരിസരവുംപരിശോധിച്ച് ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായിപാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായഎല്ലാകാര്യങ്ങളും പാലിക്കണമെന്നും മന്ത്രി പറഞ്ഞു

പത്തനംതിട്ട: എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ജില്ലയില്‍ ജാഗ്രതപുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതിയോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം. ജാഗ്രതകൈവെടിയരുതെന്നും മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ എത്രയുംവേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ കോവിഡിന് ശേഷംസ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്ന സമയമായതുകൊണ്ട് സ്‌കൂളുകളുടെപരിസരങ്ങള്‍ വൃത്തിയാക്കി ഇഴജന്തുക്കള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം. സ്‌കൂള്‍ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. സ്‌കൂളും പരിസരവുംപരിശോധിച്ച് ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായിപാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായഎല്ലാകാര്യങ്ങളും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. 

ആറന്മുള വള്ളംകളി നടക്കുന്ന സ്ഥലം ഒഴിവാക്കി 33 കെവി ലൈന്‍കടന്നുപോകുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി  പറഞ്ഞു. കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതിനല്‍കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നുംജില്ലയിലെ തദ്ദേശ ഭരണസ്ഥാപനങ്ങളുമായി ചേര്‍ന്ന് തോക്കിന്ലൈസന്‍സുള്ളവരുടെ കണക്കെടുക്കുമെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ ഓരോപഞ്ചായത്തിലും ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണം.

ജില്ലയിലെ തോക്കിന് ലൈസന്‍സുള്ളവരുടെയും കഴിഞ്ഞ വര്‍ഷം ആകെ എത്രപന്നികളെ വെടിവച്ചു കൊന്നു എന്ന കണക്കെടുക്കാനും തദ്ദേശഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് യോഗം വിളിച്ച് ചേര്‍ക്കുമെന്ന്യോഗത്തിന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ഡിഎംഒ  ഡോ. എല്‍. അനിതാകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top