Published:28 May 2022
ചേര്‍ത്തല: പരേതനായ മുന്‍ മന്ത്രി ദാമോദരന്‍ കാളാശ്ശേരിയുടെ മകനും ഡി.സി.സി. എക്സിക്യൂട്ടീവ് അംഗവുമായ, കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാര്‍ഡില്‍ മായിത്തറ ജീവന്‍സ് കാളാശ്ശേരിയില്‍ ജീവന് ബോസ് (ഗോപി കാളാശ്ശേരി - 62) അന്തരിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി ,യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജി മോഹൻ, ചേർത്തല കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.പി.ഉണ്ണികൃഷ്ണൻ, അഡ്വ.സി വി തോമസ് എന്നിവർ വസതിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു.
ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ജില്ലാ പട്ടികജാതി വികസന സമതി അംഗം, ചേര്‍ത്തല താലൂക്ക് പോലീസ് കംപ്ലെയ്ന്റ് ഉപദേശക സമിതി അംഗം, കെ.എസ്.യു. താലൂക്ക് സെക്രട്ടറി, ജില്ലാ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മ: പരേതയായ ഭാനുമതി ദാമോദരന്‍ (റിട്ട.അധ്യാപിക). ഭാര്യ: കെ.ഉഷാകുമാരി (ചീഫ് മാനേജര്‍, എസ്.ബി.ഐ. ചേര്‍ത്തല). മക്കള്‍: നിഖില്‍ ജെ.ബോസ് (കേരള ഗ്രാമീണ്‍ ബാങ്ക്, എരമല്ലൂര്‍), നിധീഷ് ജെ.ബോസ് (ബിസിനസ്). മരുമക്കള്‍: പൂര്‍ണ്ണ ലാറി, നിധ ആര്. ഗ്ലാക്സോ. സഹോദരങ്ങള്‍: ഗിരിജ പുരുഷോത്തമന്, ഷോജ സദാശിവന്, അജിത തമ്പി, സജീവ് കാളാശ്ശേരി. സംസ്ക്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പില്‍.