Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:59 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Wellness

West nile

വെ​സ്റ്റ് നൈ​ല്‍ പ​നി: കൊ​തു​ക് നി​വാ​ര​ണം അ​നി​വാ​ര്യം

Published:30 May 2022

# വീ​ണാ ജോ​ർ​ജ് ആ​രോ​ഗ്യ​മ​ന്ത്രി

വെ​സ്റ്റ് നൈ​ല്‍ പ​നി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ കൊ​തു​ക് നി​വാ​ര​ണ​വും ഉ​റ​വി​ട ന​ശീ​ക​ര​ണ​വും അ​നി​വാ​ര്യ​മാ​ണ്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ജി​ല്ല​ക​ള്‍ക്ക് ജാ​ഗ്ര​താ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. ജ​പ്പാ​ന്‍ ജ്വ​ര​ത്തി​ന് സ​മാ​ന​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് വെ​സ്റ്റ് നൈ​ല്‍ പ​നി​യും കാ​ണാ​റു​ള്ള​ത്.

വെ​സ്റ്റ് നൈ​ല്‍ പ​നി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ കൊ​തു​ക് നി​വാ​ര​ണ​വും ഉ​റ​വി​ട ന​ശീ​ക​ര​ണ​വും അ​നി​വാ​ര്യ​മാ​ണ്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ജി​ല്ല​ക​ള്‍ക്ക് ജാ​ഗ്ര​താ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. ജ​പ്പാ​ന്‍ ജ്വ​ര​ത്തി​ന് സ​മാ​ന​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് വെ​സ്റ്റ് നൈ​ല്‍ പ​നി​യും കാ​ണാ​റു​ള്ള​ത്. എ​ന്നാ​ല്‍ ജ​പ്പാ​ന്‍ ജ്വ​ര​ത്തെ പോ​ലെ ഗു​രു​ത​ര​മാ​കാ​റി​ല്ല. എ​ങ്കി​ലും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. 

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കാ​ര​ണം പ​ക​ര്‍ച്ച വ്യാ​ധി​ക​ള്‍ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ സം​സ്ഥാ​നം നേ​ര​ത്തേ​ത​ന്നെ ജാ​ഗ്ര​താ നി​ര്‍ദേ​ശം ന​ല്‍കി. പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്ക​ണം. കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍ക​ണം. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. വെ​ള്ളം കെ​ട്ടി​നി​ല്‍ക്കാ​തെ നോ​ക്ക​ണം. പ​നി​യോ,​ മ​റ്റ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ല്‍ ഉ​ട​ന്‍ ത​ന്നെ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്. 

തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ വൈ​സ്റ്റ് നൈ​ല്‍ രോ​ഗ​ബാ​ധ സം​ശ​യി​ച്ച​പ്പോ​ള്‍ ത​ന്നെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സി​ല്‍ നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഘം രോ​ഗി​യു​ടെ പ്ര​ദേ​ശ​മാ​യ ക​ണ്ണാ​റ സ​ന്ദ​ര്‍ശി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി. ജി​ല്ലാ വെ​ക്റ്റ​ര്‍ ക​ണ്‍ട്രോ​ള്‍ യൂ​ണി​റ്റ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക​യ​യ്ച്ചു. കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ള്‍ക്ക് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ എ​ല്ലാ ടീം ​അം​ഗ​ങ്ങ​ളും രോ​ഗി​യു​ടെ വീ​ട്ടി​ലും പ​രി​സ​ര​ത്തും കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. 

എ​ന്താ​ണ് വെ​സ്റ്റ് നൈ​ല്‍?
ക്യൂ​ല​ക്‌​സ് കൊ​തു​ക് വ​ഴി പ​ര​ത്തു​ന്ന പ​ക​ര്‍ച്ച​വ്യാ​ധി​യാ​ണ് വെ​സ്റ്റ് നൈ​ല്‍. ജ​പ്പാ​ന്‍ ജ്വ​ര​ത്തെ​പ്പോ​ലെ അ​പ​ക​ട​ക​ര​മ​ല്ല. ജ​പ്പാ​ന്‍ ജ്വ​രം സാ​ധാ​ര​ണ 18 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ബാ​ധി​ക്കു​ന്ന​തെ​ങ്കി​ല്‍ വൈ​സ്റ്റ് നൈ​ല്‍ പ​നി മു​തി​ര്‍ന്ന​വ​രി​ലാ​ണ് കാ​ണു​ന്ന​ത്. ര​ണ്ടും കൊ​തു​കു വ​ഴി പ​ക​രു​ന്ന രോ​ഗ​മാ​ണ്. ജ​പ്പാ​ന്‍ ജ്വ​ര​ത്തി​ന് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ണ്.

രോ​ഗ​പ്പ​ക​ര്‍ച്ച
ക്യൂ​ല​ക്‌​സ് വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട കൊ​തു​കാ​ണ് വെ​സ്റ്റ് നൈ​ല്‍ പ​നി പ്ര​ധാ​ന​മാ​യും പ​ര​ത്തു​ന്ന​ത്. പ​ക്ഷി​ക​ളി​ലും രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​റു​ണ്ട്. 1937ല്‍ ​ഉ​ഗാ​ണ്ട​യി​ലാ​ണ് ഈ ​വൈ​റ​സി​നെ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. 2011ല്‍ ​ആ​ല​പ്പു​ഴ​യി​ലാ​ണ് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഈ ​രോ​ഗം റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. 2019ല്‍ ​മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ആ​റു​വ​യ​സു​കാ​ര​ന്‍ വെ​സ്റ്റ് നൈ​ല്‍ ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍
ത​ല​വേ​ദ​ന, പ​നി, പേ​ശി​വേ​ദ​ന, ത​ല​ചു​റ്റ​ല്‍, ഓ​ര്‍മ ന​ഷ്ട​പ്പെ​ട​ല്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. രോ​ഗ​ബാ​ധ​യു​ണ്ടാ​യ ഭൂ​രി​പ​ക്ഷം പേ​രി​ലും പ​ല​പ്പോ​ഴും ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യി അ​നു​ഭ​വ​പ്പെ​ടാ​റി​ല്ല. ചി​ല​ര്‍ക്ക് പ​നി, ത​ല​വേ​ദ​ന, ഛര്‍ദി, ചൊ​റി​ച്ചി​ല്‍ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണാം. ഒ​രു ശ​ത​മാ​നം ആ​ളു​ക​ളി​ല്‍ ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന​തു​മൂ​ലം ബോ​ധ​ക്ഷ​യ​വും ചി​ല​പ്പോ​ള്‍ മ​ര​ണം വ​രെ​യും സം​ഭ​വി​ക്കാം. എ​ന്നാ​ല്‍ ജ​പ്പാ​ന്‍ ജ്വ​ര​ത്തെ അ​പേ​ക്ഷി​ച്ച് താ​ര​ത​മ്യേ​ന മ​ര​ണ നി​ര​ക്ക് കു​റ​വാ​ണ്.

രോ​ഗ​പ്ര​തി​രോ​ധ​വും ചി​കി​ത്സ​യും
വൈ​സ്റ്റ് നൈ​ല്‍ രോ​ഗ​ത്തി​ന് ശ​രി​യാ​യ ചി​കി​ത്സ​യോ,​ വാ​ക്‌​സി​നോ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ പ്ര​തി​രോ​ധ​മാ​ണ് പ്ര​ധാ​നം. കൊ​തു​കു​ക​ടി ഏ​ല്‍ക്കാ​തി​രി​ക്കു​ക​യാ​ണ് എ​റ്റ​വും ന​ല്ല പ്ര​തി​രോ​ധ മാ​ര്‍ഗം. ശ​രീ​രം മൂ​ടു​ന്ന വി​ധ​ത്തി​ല്‍ വ​സ്ത്രം ധ​രി​ക്കു​ക, കൊ​ത​കു വ​ല ഉ​പ​യോ​ഗി​ക്കു​ക, കൊ​തു​കി​നെ അ​ക​റ്റു​ന്ന ലേ​പ​ന​ങ്ങ​ള്‍ പു​ര​ട്ടു​ക. കൊ​തു​കു​തി​രി, വൈ​ദ്യു​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കൊ​തു​ക് ന​ശീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണ്. കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണ​വും പ്ര​ധാ​ന​മാ​ണ്. സ്വ​യം ചി​കി​ത്സ രോ​ഗ​ത്തെ സ​ങ്കീ​ര്‍ണ​മാ​ക്കും. ആ​രം​ഭ​ത്തി​ല്‍ ത​ന്നെ ചി​കി​ത്സി​ച്ചാ​ല്‍ ഭേ​ദ​മാ​ക്കാം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top