Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:24 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

ആഘോഷിക്കപ്പെടാത്തവൻ "ആശിഷ് നെഹ്റ'

Published:30 May 2022

# പീറ്റർ ജയിംസ്

ഇടിമിന്നൽ പോലെ കീപ്പിങ് പൊസിഷനിൽ നിന്ന് ഓടിയെത്തി സ്റ്റംപ് ചെയ്ത ധോണിയെന്ന നായകൻ അന്ന് വാഴ്ത്തപ്പെട്ടവനായി. എന്നാൽ ധോണിയുടെ കൈയിൽ ഹർദിക്കിന്‍റെ പന്ത് എത്തിയതിന് പിന്നിലെ ആ വലിയ മനുഷ്യൻ അന്നും ഇന്നും വാഴ്ത്തപ്പെടാത്തവനായി മാറിനിൽക്കുന്നു

2016 മാർച്ച് 23, ലോകകപ്പ് പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരായ ജീവൻ മരണ പോരാട്ടത്തിലെ അവസാന നിമിഷങ്ങൾ. ഇടിമിന്നൽ പോലെ കീപ്പിങ് പൊസിഷനിൽ നിന്ന് ഓടിയെത്തി സ്റ്റംപ് ചെയ്ത ധോണിയെന്ന നായകൻ അന്ന് വാഴ്ത്തപ്പെട്ടവനായി. എന്നാൽ ധോണിയുടെ കൈയിൽ ഹർദിക്കിന്‍റെ പന്ത് എത്തിയതിന് പിന്നിലെ ആ വലിയ മനുഷ്യൻ അന്നും ഇന്നും വാഴ്ത്തപ്പെടാത്തവനായി മാറിനിൽക്കുന്നു.

അന്ന് അവസാന ഓവറിൽ ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടത് പതിനൊന്ന് റൺസ് മാത്രം. ഇന്ത്യക്കായി പന്തെറിയുന്നത് ഇന്ന് ഐപിഎൽ കിരീടം നെഞ്ചോട് ചേർത്ത ഹർദിക് പാണ്ഡ്യയും. രണ്ടാമത്തെയും മൂന്നാനത്തെയും പന്തുകൾ ബൗണ്ടറി പായിച്ച് മുഷ്ഫിഖർ ബംഗ്ലാദേശിന് ജയമുറപ്പിച്ചു. ആ സമയത്ത് ഹർദിക്കിന് ഉപദേശവുമായി അവന് എത്തി. അവസാന ലോകകപ്പ് കളിക്കുന്നതിന്‍റെ ആവേശം മാത്രമല്ലായിരുന്നു ആ മുഖത്ത്. ജയം, ജയമൊന്ന് മാത്രമായിരുന്നു. അടുത്ത പന്തിൽ മുഷ്ഫികറിനെ ഹർദിക്ക് ഷോട്ട് ബോളിൽ കുടുക്കുന്നു. പിന്നാലെയെത്തിയ മുഹമ്മദുള്ളയും പവലിയനിലേക്ക്.

ഒരു പന്തും രണ്ടു റൺസുമകലെ വിജയം. വീണ്ടും ആ വെറ്ററൻ ഇന്ത്യൻ താരം ഉപദേശവുമായി ഹർദിക്കിന്‍റെ അടുത്തുണ്ട്. ഹർദിക്കിന്‍റെ അവസാന പന്തിൽ ബാറ്റുവയ്ക്കാൻ ഷുവഗാത ഹോമിനായില്ല. പിന്നീട് ലോകം ആഘോഷിച്ച ചരിത്രം. ധോണിയുടെ മിന്നൽ സ്റ്റംപിങ്ങ്, വലതു കൈയിലെ ഗ്ലൗസ് ഊരിയതെന്തിന്, ആ കാലുകളുടെ വേഗതയെന്ത്... അങ്ങനെ അങ്ങനെ വിദഗ്ധർ കാരണങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള തിരക്കിലായിരുന്നു. പക്ഷേ, അപ്പോൾ ആ വെറ്ററൻ താരം ആഘോഷങ്ങൾ അവസാനിപ്പിച്ച് ഡ്രെസിങ്ങ് റൂമിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആ പേര് ചർച്ച ചെയ്യുന്നു. അതേ, അത് മറ്റാരുമല്ല "ആശിഷ് നെഹ്റ'യെന്ന ഇന്ത്യൻ താരം ആദ്യ സീസണിൽ ഗുജറാത്തിനെ കിരീടം ചൂടിച്ച ബൗളിങ്ങ് പരിശീലകൻ. ഇന്ത്യൻ ക്രിക്കറ്റിലെ വാഴ്ത്തപ്പെടാത്തവൻ.

ആ ഓവറിനെ കുറിച്ച് പാണ്ഡ്യ ഓർത്തുപറയുന്നത് ഇങ്ങനെയാണ്. 

""കുറച്ചുപേർ ബൗൺസർ എറിയുന്നത് പോലെ നിർദേശങ്ങൾ നൽകി, പക്ഷേ ഞങ്ങൾ അതിന് തയാറായില്ല, കാരണം ആഷു പയും (ആശിഷ് നെഹ്‌റ) മഹി ഭായിയും (ധോണി) ടെയ്‌ലൻഡർ സ്വിംഗ് ചെയ്യാൻ ശ്രമിച്ചാൽ പന്ത് ടോപ്പ് എഡ്ജ് ലഭിക്കുമെന്ന് പറഞ്ഞു. കീപ്പറുടെ അടുത്തേക്ക് പോകൂ, അതിനാൽ ഓഫ് സ്റ്റംപിന് പുറത്ത് ഒരു ലെങ്ത് ഡെലിവറിക്ക് ശ്രമിക്കാൻ ആഷു പാ പറഞ്ഞു.''

ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതുതായെത്തിയ ടീം. ഒരു ശരാശരി ടീമിന് താഴെയെന്ന് ആദ്യം വിധിയെഴുതിയിരുന്നു. ഒപ്പം ദേശീയ ടീമിൽ നിന്ന് പോലും തഴയപ്പെട്ട നായകൻ. പക്ഷേ, അവിടെ നിന്ന് ഇപ്പോൾ കിരീട നേട്ടത്തിലേക്ക്. ഒരു ടീമെന്ന നിലയിൽ ഗുജറാത്തിന്‍റെ വളർച്ചയ്ക്ക് പിന്നിൽ രണ്ടുപേരാണുള്ളത്. ഹെഡ് കോച്ച് ആശിഷ് നെഹ്‌റയും ബാറ്റിങ് പരിശീലകനും മെന്‍ററുമായ ഇന്ത്യയെ ലോകകപ്പ് കിരീടം ചൂടിച്ച പരിശീലകൻ ഗ്യാരി ക്രിസ്റ്റേണും.

പരിശീലകൻ എന്ന നിലയിൽ നെഹ്‌റയെ കുറിച്ച് താരങ്ങൾക്ക് നൂറ് നാവാണ്. നായകൻ ഹർദിക്ക് പറഞ്ഞത് ഇങ്ങനെയാണ്. ""എന്നെ മനസിലാക്കാനും എന്‍റെ കഴിവിന്‍റെ പരമാവധി ഉപയോഗിക്കാനും നെഹ്‌റയ്ക്കറിയാം. അദ്ദേഹത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത് രസകരമായ അനുഭവമാണ്. എന്ത് കാര്യമായല്‍ പോലും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. എന്‍റെയും അദ്ദേഹത്തിന്‍റേയും ക്രിക്കറ്റ് ചിന്തകള്‍ ഒരുപോലാണ്. അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ധാരാളം സമയം ചെലിവിടാറുണ്ട്. അതുതന്നെയാണ് അദ്ദേഹത്തിന്‍റെ പ്രധാന ഗുണം. ഓരോ വ്യക്തിക്കും അദ്ദേഹം വേണ്ടുവോളം സമയം നല്‍കും.''- അതെ, അവനെ കൃത്യമായി മനസിലാക്കി ഒരുക്കിയെടുത്തെന്ന് വ്യക്തം. 

റിക്കി പോങ്ങിനും ഷെയ്ൻ വോണിനും ശേഷം ഹെഡ് കോച്ചെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഐപിഎൽ നേടുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമായും നെഹ്‌റ മാറി. 2016ൽ ഡേവിഡ് വാർണറുടെ ക്യാപ്റ്റൻസിയിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ നേടിയപ്പോൾ മുൻ ഇന്ത്യൻ ഇടംകൈയ്യൻ സീമർ അവർക്കൊപ്പമുണ്ടായിരുന്നു.  2013ൽ മുംബൈ ഇന്ത്യൻസ് കന്നി ഐപിഎൽ കിരീടം നേടിയപ്പോൾ പോണ്ടിങ്  ടീമിന്‍റെ  ഭാഗമായിരുന്നു. 2008-ൽ രാജസ്ഥാൻ റോയൽസ് ഉദ്ഘാടന പതിപ്പ് വിജയിക്കുമ്പോൾ ഇതിഹാസ താരം ഷെയ്ൻ വോണായിരുന്നു പരിശീലകനും ക്യാപ്റ്റനും.

""ഞാൻ ടീമിന്‍റെ അന്തരീക്ഷം ഇഷ്‌ടപ്പെട്ടു, ഇവിടെ വളരെ ശാന്തമാണ്. ഹാർദിക്, റാഷിദ്, ഡേവിഡ് മില്ലർ എന്നിവർക്ക് മികച്ച സീസണുകൾ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾക്ക് ഒരു ഹീറോ ഇല്ലായിരുന്നു. ഇതൊരു കുടുംബ അന്തരീക്ഷമായിരുന്നു. ആശിഷ് അത് ഉറപ്പാക്കി. ഇവിടെ എല്ലാവരും നല്ല സമയം ലഭിക്കുന്നു, എല്ലാവർക്കും അവസരം ലഭിക്കുന്നു. ഇത് അതിശയകരമാണ്, ഈ ആരാധകർക്ക് മുന്നിൽ അടുത്ത വർഷം ഞങ്ങൾക്ക് മടങ്ങിവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,. മത്സര ശേഷം ഓസീസ് താരം മാത്യു വെയ്‌ഡ് പറഞ്ഞു. വേഡിന്‍റെ വാക്കുകൾ ലോക്കി ഫെർഗൂസൺ ശരിവയ്ക്കുന്നു. "" വേഡ് പറഞ്ഞതുപോലെ, ഇതൊരു മികച്ച ടീം അന്തരീക്ഷമായിരുന്നു. ഹാർദിക്കിന്‍റെയും കോച്ച് നെഹ്‌റയുടെയും നേതൃത്വത്തിൽ ഞങ്ങൾ എല്ലായ്പ്പോഴും പിന്തുണച്ചു," അദ്ദേഹം പറഞ്ഞു.

"നിങ്ങൾ ഒരിക്കലും ഒരു പരിശീലകനെന്ന നിലയിൽ പഠനം നിർത്തരുത്, ഓരോ ഐപിഎല്ലും ഒരു പഠനാനുഭവമാണ്, അതാണ് ഞാൻ ആസ്വദിക്കുന്നത്. ആഷിഷിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു, അവൻ തന്ത്രപരമായി ശരിക്കും ശക്തനാണ് - ഒരു ഗെയിംപ്ലാൻ ഒരുമിച്ച് ചേർക്കുന്നത് എളുപ്പമല്ല,- 2011 ൽ ഇന്ത്യൻ കിരീടം നേടുമ്പോൾ നെഹ‌്‌റയുടെ പരിശീലകനായിരുന്ന ഇപ്പോൾ തനിക്കൊപ്പം സഹപരിശീലകനായ ഗ്യാരി ക്രിസ്റ്റേണ് അഭിപ്രായപ്പെടുന്നത്.

അതെ, നെഹ്‌റ പരിശീലനം അവസാനിപ്പിക്കരുത്. ടീം ഇന്ത്യക്ക് അവനെ ആവശ്യമുണ്ട്. ഇനിയെങ്കിലും ആ പേര് ചരിത്രത്തിനൊപ്പം എഴുതിച്ചേർക്കപ്പെടട്ടെ. 


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top