Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
08
December 2022 - 7:30 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Travel

Water taxi

കാ​യ​ൽ​ക്കാ​ഴ്‌​ച​ക​ൾ ഇ​നി വാ​ട്ട​ർ ടാ​ക്സി​യി​ൽ

Published:12 June 2022

കാ​യ​ൽ​ക്കാ​ഴ്‌​ച​ക​ളി​ലേ​ക്ക്‌ സ​വാ​രി പോ​കാ​ൻ സ​ഞ്ചാ​രി​ക​ളെ വ​ര​വേ​റ്റ്‌ വാ​ട്ട​ർ ടാ​ക്‌​സി. വി​നോ​ദ​യാ​ത്രി​ക​ർ​ക്കാ​യി ജ​ല​ഗ​താ​ഗ​ത വ​കു​പ്പാ​ണ് പു​തി​യ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്‌. പ്രൈ​വ​റ്റ് ബോ​ട്ട് യാ​ത്ര സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ഈ ​നീ​ക്കം മേ​ഖ​ല​യി​ൽ പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കും.

ആ​ല​പ്പു​ഴ: കാ​യ​ൽ​ക്കാ​ഴ്‌​ച​ക​ളി​ലേ​ക്ക്‌ സ​വാ​രി പോ​കാ​ൻ സ​ഞ്ചാ​രി​ക​ളെ വ​ര​വേ​റ്റ്‌ വാ​ട്ട​ർ ടാ​ക്‌​സി. വി​നോ​ദ​യാ​ത്രി​ക​ർ​ക്കാ​യി ജ​ല​ഗ​താ​ഗ​ത വ​കു​പ്പാ​ണ് പു​തി​യ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്‌.  മു​ഹ​മ്മ ബോ​ട്ട് ജെ​ട്ടി​യി​ൽ നി​ന്നു ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ വാ​ട്ട​ർ ടാ​ക്‌​സി സ​ർ​വീ​സ് ഇ​ന്ന​ലെ പ്ര‌​വ​ർ​ത്ത​മാ​രം​ഭി​ച്ചു. പ​ത്ത് പേ​ർ​ക്ക് ക​യ​റാ​വു​ന്ന വാ​ട്ട​ർ ടാ​ക്‌​സി​യി​ൽ മ​ണി​ക്കൂ​റി​ന് 1500 രൂ​പ മാ​ത്ര​മാ​ണ് നി​ര​ക്ക്. 15 മി​നി​റ്റ് യാ​ത്ര 400 രൂ​പ​യ്‌​ക്കും ല​ഭ്യ​മാ​ക്കും. കാ​യി​പ്പു​റം, ക​ണ്ണ​ങ്ക​ര, കു​മ​ര​കം, എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് സൗ​ക​ര്യം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. 

പാ​തി​രാ​മ​ണ​ൽ, പു​ത്ത​ൻ കാ​യ​ൽ, ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട്, കു​മ​ര​കം പ​ക്ഷി​സ​ങ്കേ​തം ഇ​വ​യൊ​ക്കെ ഇ​നി വ​ള​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ കാ​ണാ​നാ​കും. മു​ഹ​മ്മ സ്റ്റേ​ഷ​നി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് കൂ​ടി​യ  സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ട്ട​ർ ടാ​ക്‌​സി സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തെ​ന്ന് ഡ​യ​റ​ക്‌​റ്റ​ർ ഷാ​ജി വി. ​നാ​യ​ർ, ട്രാ​ഫി​ക് സൂ​പ്ര​ണ്ട് സു​ജി​ത് മോ​ഹ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. പ്രൈ​വ​റ്റ് ബോ​ട്ട് യാ​ത്ര സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ഈ ​നീ​ക്കം മേ​ഖ​ല​യി​ൽ പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കും. 

ഹൈ​സ്‌​പീ​ഡ് ഔ​ട്ട്‌ ബോ​ർ​ഡ് എ​ൻ​ജി​നു​ള്ള വാ​ട്ട​ർ ടാ​ക്‌​സി യാ​ത്ര​ക്കാ​ർ​ക്ക് പു​തി​യ അ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്നും സ​ഞ്ചാ​രി​ക​ൾ​ക്ക് മ​ൺ​സൂ​ൺ ടൂ​റി​സം സീ​സ​ൺ വേ​മ്പ​നാ​ട്ട് കാ​യ​ലി​ന്‍റെ മ​നോ​ഹാ​രി​ത​യി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ ആ​സ്വ​ദി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും മു​ഹ​മ്മ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ  ഷാ​ന​വാ​സ് ഖാ​ൻ പ​റ​ഞ്ഞു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങു​ന്ന വാ​ട്ട​ർ ടാ​ക്‌​സി ലാ​ഭ​ക​ര​മാ​ണെ​ങ്കി​ൽ മേ​ഖ​ല​യി​ൽ ഉ​ട​നെ കൂ​ടു​ത​ൽ ബോ​ട്ടു​ക​ൾ അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​രി​ന് പ​ദ്ധ​തി​യു​ണ്ട്. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നും 9400050331 എ​ന്ന ന​മ്പ​റി​ൽ രാ​വി​ലെ 9  മു​ത​ൽ ബ​ന്ധ​പ്പെ​ടാം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top