Published:15 June 2022
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനു വീണയ്ക്കും ഇന്ന് രണ്ടാം വിവാഹവാര്‍ഷികം. മുഖ്യമന്ത്രി പിണറായി വിജയനും മകളായ വീണയ്ക്കുമെതിരേ സ്വര്‍ണക്കടത്ത് സംഭവത്തില്‍ ആരോപണമുയര്‍ന്ന് നില്ക്കുന്ന സാഹചര്യത്തില്‍ അതൊക്കെ അസംബന്ധ പ്രചരണങ്ങളാണെന്ന് സൂചിപ്പിച്ച് വിവാഹവാര്‍ഷിക ആശംസയുമായാണ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരുക്കുന്നത്.
റിയാസിന്റെ കുറിപ്പിന് പിന്നാലെ മുൻമുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മൻ ഇട്ട പോസ്റ്റും ശ്രദ്ധ നേടുകയാണ്.ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്)ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല! എന്നാണ് പോസ്റ്റ്.