Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:51 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Other news

Sports Minister, Sports, Job Offer

2010-14 ലി​സ്റ്റി​ല്‍പെ​ട്ട കാ​യി​ക താ​ര​ങ്ങ​ളു​ടെ നി​യ​മ​നം വൈ​കു​ന്നു: ജോ​ലി കാ​ത്ത് 41 പേ​ര്‍; ജോലി വാ​ഗ്ദാ​നം മറന്ന് കായികമന്ത്രി

Published:16 June 2022

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

2014 വ​രെ​യു​ള്ള​വ​രി​ല്‍ 41 കാ​യി​ക താ​ര​ങ്ങ​ള്‍ക്ക് ഇ​നി​യും സ​ര്‍ക്കാ​ര്‍ ജോ​ലി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. ഇ​വ​രു​ടെ സ​ര്‍ട്ടി​ഫി​ക്കേ​റ്റ് പ​രി​ശോ​ധ​ന​യ​ട​ക്കം 2015ല്‍ത്ത​ന്നെ പൂ​ര്‍ത്തി​യാ​യ​താ​ണ്. നി​യ​മ​ന ഉ​ത്ത​ര​വും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍, തു​ട​ര്‍ ന​ട​പ​ടി​ക​ളാ​കാ​തെ ഇ​വ​രു​ടെ ഫ​യ​ലു​ക​ള്‍ പൊ​തു​ഭ​ര​ണ വ​കു​പ്പി​ല്‍ ഉ​റ​ങ്ങാ​ന്‍ തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു മാ​സ​ത്തി​ലേ​റെ​യാ​യി. 

കൊ​ച്ചി: ഓ​ര്‍ക്കു​ന്നി​ല്ലേ..​രാ​ജ്യ​ത്തി​നും സം​സ്ഥാ​ന​ത്തി​നും അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച കാ​യി​ക താ​ര​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ സ​ര്‍വീ​സി​ല്‍ അ​ര്‍ഹ​ത​പ്പെ​ട്ട ജോ​ലി ല​ഭി​ക്കാ​ന്‍ വേ​ണ്ടി സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ ത​ല മു​ണ്ഡ​നം ചെ​യ്തും ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യും മ​റ്റും സ​മ​ര​ത്തി​ലേ​ര്‍പ്പെ​ട്ട​ത്? സ​മ​രം രൂ​ക്ഷ​മാ​യ​തോ​ടെ ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ലേ​ക്ക് യോ​ഗ്യ​രാ​യ​വ​ര്‍ക്ക് ഉ​ട​ന​ടി ജോ​ലി ന​ല്‍കു​മെ​ന്ന് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. അ​തി​ല്‍ 41 പേ​രു​ടെ നി​യ​മ​നം ഇ​നി​യും ന​ട​ത്തി​യി​ട്ടി​ല്ല.

2010 മു​ത​ല്‍ 14 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ട ഒ​ഴി​വു​ക​ളി​ലേ​ക്കാ​യി​രു​ന്നു നി​യ​മ​ന ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ഓ​രോ വ​ര്‍ഷ​ങ്ങ​ളി​ലും 50 പേ​ര്‍ക്ക് നി​യ​മ​നം ന​ല്‍കു​മെ​ന്നാ​യി​രു​ന്നു സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ്.  2014 വ​രെ​യു​ള്ള​വ​രി​ല്‍ 41 കാ​യി​ക താ​ര​ങ്ങ​ള്‍ക്ക് ഇ​നി​യും സ​ര്‍ക്കാ​ര്‍ ജോ​ലി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. ഇ​വ​രു​ടെ സ​ര്‍ട്ടി​ഫി​ക്കേ​റ്റ് പ​രി​ശോ​ധ​ന​യ​ട​ക്കം 2015ല്‍ത്ത​ന്നെ പൂ​ര്‍ത്തി​യാ​യ​താ​ണ്. നി​യ​മ​ന ഉ​ത്ത​ര​വും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍, തു​ട​ര്‍ ന​ട​പ​ടി​ക​ളാ​കാ​തെ ഇ​വ​രു​ടെ ഫ​യ​ലു​ക​ള്‍ പൊ​തു​ഭ​ര​ണ വ​കു​പ്പി​ല്‍ ഉ​റ​ങ്ങാ​ന്‍ തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു മാ​സ​ത്തി​ലേ​റെ​യാ​യി. 

സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ല്‍ സ​മ​രം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ടു മാ​സ​ത്തി​ന​കം അ​ര്‍ഹ​രാ​യ എ​ല്ലാ​വ​ര്‍ക്കും നി​യ​മ​നം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു കാ​യി​ക​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്. എ​ന്നാ​ല്‍ ഇ​തു​വ​രെ നി​യ​മ​നം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ കാ​യി​ക​താ​ര​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. പ​ശു​വ​ള​ര്‍ത്തി​യും കൂ​ലി​പ്പ​ണി ചെ​യ്തു​മാ​ണ് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​തെ​ന്ന് നി​രാ​ശ​യോ​ടെ കാ​യി​ക താ​ര​ങ്ങ​ള്‍ മെ​ട്രൊ വാ​ര്‍ത്ത​യോ​ടു പ​റ​ഞ്ഞു. വോ​ളി​ബോ​ളി​ല്‍ മെ​ഡ​ല്‍ നേ​ടി​യ ഒ​രു വ​നി​താ താ​രം പ​ഞ്ചാ​യ​ത്തി​ന്‍റെ ഹ​രി​ത​ക​ര്‍മ​സേ​ന​യി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ച് പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി വീ​ട് വീ​ടാ​ന്ത​രം ക​യ​റു​ക​യാ​ണ്. 

അ​തി​നി​ടെ, 2015 മു​ത​ല്‍ 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് നി​യ​മി​ക്കേ​ണ്ട ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളി​ല്‍നി​ന്ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ഈ ​അ​പേ​ക്ഷ സ്വീ​ക​രി​ച്ചി​ട്ട് ഇ​ന്ന​ലെ ഒ​രു വ​ര്‍ഷം തി​ക​ഞ്ഞു. അ​തി​ന്മേ​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. 2014 വ​രെ​യു​ള്ള​വ​രു​ടെ നി​യ​മ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലി​രി​ക്കു​മ്പോ​ള്‍ 2015 മു​ത​ല്‍ 2019 വ​രെ​യു​ള്ള​വ​രു​ടെ നി​യ​മ​നം ഇ​നി എ​ന്നു ന​ട​ക്കാ​നാ​ണെ​ന്നാ​ണ് കാ​യി​ക താ​ര​ങ്ങ​ളു​ടെ ആ​ശ​ങ്ക. 2014വ​രെ​യു​ള്ള നി​യ​മ​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​കാ​തെ എ​ങ്ങ​നെ​യാ​ണ് 2015 വ​രെ​യു​ള്ള​വ​രു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​വും ബാ​ക്കി. 

സൂ​പ്പ​ര്‍ ന്യൂ​മ​റി ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച് പൊ​തു​ഭ​ര​ണ വ​കു​പ്പു മു​ഖേ​ന വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ജോ​ലി ന​ല്‍കു​മെ​ന്നാ​യി​രു​ന്നു 2019 ഓ​ഗ​സ്റ്റ് 28ന് ​സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍, സ​ര്‍ട്ടി​ഫി​ക്കേ​റ്റ് പ​രി​ശോ​ധ​ന​യ​ട​ക്കം ക​ഴി​ഞ്ഞ​തി​നു ശേ​ഷ​വും നി​യ​മ​ന​മായി​ല്ല. ഇ​തോ​ടെ രാ​ജ്യ​ത്തി​നു ത​ന്നെ അ​ഭി​മാ​ന​മാ​യ കാ​യി​ക താ​ര​ങ്ങ​ള്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ക​യ​റി​യി​റ​ങ്ങി. പി​ന്നീ​ടാ​ണ് ഉ​ട​ന്‍ നി​യ​മ​നം ല​ഭി​ക്കു​മെ​ന്ന് സ​ര്‍ക്കാ​ര്‍ ഉ​റ​പ്പു​ന​ല്‍കി. എ​ന്നാ​ല്‍, നി​യ​മ​നം പി​ന്നീ​ടും വൈ​കി​യ​തോ​ടെ​യാ​ണ് 44 കാ​യി​ക താ​ര​ങ്ങ​ള്‍ സ​മ​ര​വു​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ പ​ടി​വാ​തി​ല്‍ക്ക​ല്‍ എ​ത്തേ​ണ്ടി​വ​ന്ന​ത്. 2010മു​ത​ല്‍ 2014 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ സ​ര്‍ക്കാ​ര്‍ കാ​യി​ക താ​ര​ങ്ങ​ള്‍ക്കാ​യി പ്ര​ഖ്യാ​പി​ച്ച 249 ഒ​ഴി​വു​ക​ളി​ല്‍ 195 പേ​രു​ടെ നി​യ​മ​നം 2019ല്‍ ​പൂ​ര്‍ത്തി​യാ​യി. ബാ​ക്കി​യു​ള്ള​വ​ര്‍ക്ക് ഉ​ട​ന്‍ നി​യ​മ​നം ന​ല്‍കു​മെ​ന്ന് കാ​ണി​ച്ച് അ​വ​രു​ടെ ലി​സ്റ്റ​ട​ക്കം പ്ര​സി​ദ്ധീ​ക​രി​ച്ച് 21.12.2020ല്‍ ​സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. 

കു​റ​ച്ചു​പേ​ര്‍ക്ക് കേ​ന്ദ്ര സ​ര്‍വീ​സി​ലും മ​റ്റു​മാ​യി ജോ​ലി ല​ഭി​ച്ച​തി​നാ​ല്‍ അ​വ​ര്‍ക്ക് ഈ ​ജോ​ലി വേ​ണ്ടെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന 41 പേ​രു​ടെ നി​യ​മ​ന​മാ​ണ് ഇ​പ്പോ​ള്‍ വൈ​കു​ന്ന​ത്. സ​ര്‍ക്കാ​രി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച്, സ​ര്‍ക്കാ​ര്‍ നി​ര്‍ണ​യി​ച്ച യോ​ഗ്യ​ത​യു​ള്ള​വ​രി​ല്‍നി​ന്ന് സ്വീ​ക​രി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ പോ​ലും നി​യ​മ​നം വൈ​കു​ന്നു​വെ​ങ്കി​ല്‍ അ​ഡൈ്വ​സ് മെ​മ്മോ ല​ഭി​ച്ച ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ക്കു പോ​ലും ജോ​ലി ഉ​റ​പ്പി​ല്ലാ​ത്ത സ്ഥി​തി​യ​ല്ലേ സം​ജാ​ത​മാ​കു​ന്ന​ത്. അ​തി​നി​ടെ, വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ താ​ത്കാ​ലി​ക നി​യ​മ​നം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​മു​ണ്ട്. എ​ത്ര​യും വേ​ഗം മു​ഖ്യ​മ​ന്ത്രി ത​ന്നെ വി​ഷ​യ​ത്തി​ലി​ട​പെ​ട്ട് ത​ങ്ങ​ള്‍ക്ക് അ​ര്‍ഹ​ത​പ്പെ​ട്ട ജോ​ലി ല​ഭ്യ​മാ​ക്കി ത​ര​ണ​മെ​ന്ന് അ​ഭ്യ​ര്‍ഥി​ക്കു​ക​യാ​ണ് കാ​യി​ക താ​ര​ങ്ങ​ള്‍. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top