Published:16 June 2022
കൊച്ചി: രാജ്യത്തെ വളര്‍ന്ന് വരുന്ന ബാല കലാകാരന്മാര്ക്കുളള ചവിട്ടുപടിയായി ബോണ്‍ ടു ഷൈന്‍ എന്ന സ്കോളർഷിപ്പ് സംരംഭവുമായി സീ എന്റടെയിന്മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സി.എസ്.ആർ വിഭാഗവും ഗിവ് ഇന്ത്യയും. ഏതെങ്കിലും കലാരൂപത്തില്‍ വൈദഗ്ധ്യം നേടിയ 15 വയസില്‍ താഴെയുളള ഏത് പെണ്‍കുട്ടികള്‍ക്കും ബോണ്‍ ടു ഷൈന്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മൂന്ന് വര്‍ഷത്തെ സ്കോളര്‍ഷിപ്പാണ് നല്‍കുന്നത്.
അപേക്ഷാ പ്രക്രിയ ആറാഴ്ചയോളം എടുത്താണ് പൂര്‍ത്തിയാക്കുന്നത്. എല്ലാ ഭാഷകളിലും എല്ലാ സംസ്ഥാനങ്ങളിലും നിന്ന് ഇതിനായി അപേക്ഷ സമര്‍പ്പിക്കാം. രാജ്യത്തെ അറുപതിനായിരത്തോളം സ്ക്കൂളുകള്‍ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. മല്‍സരാര്‍ത്ഥികളെ വെര്ച്ച്വലായിട്ടും നേരിട്ടുമാണ് തെരഞ്ഞെടുക്കുന്നത്. രജിസ്റ്റർ ചെയ്യാൻ https://borntoshine.in/apply/ ക്ലിക്ക് ചെയ്യുക