Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:44 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Pravasi

kuwait, World wealth Report, Pravasi, Kerala News

കോടീശ്വരന്മാരെല്ലാം കുവൈത്തിൽ; വേൾഡ് വെൽത്ത് റിപ്പോർട്ട് ഇങ്ങനെ

Published:17 June 2022

രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 6.1 ശതമാനം വർധനവ്‌ ഉണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈത്ത് സിറ്റി: ജൂൺ 16, കുവൈത്തിൽ രണ്ടുലക്ഷത്തിപതിനേഴായിരം കോടീശ്വരന്മാർ ഉള്ളതായി കാപ്ജെമിനി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻഷ്യൽ സർവീസസ് പുറത്തിറക്കിയ വേൾഡ് വെൽത്ത് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 6.1 ശതമാനം വർധനവ്‌ ഉണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം വരെ രാജ്യത്ത്‌ ആകെ 205,000ൽ കോടീശ്വരന്മാരാണു ഉണ്ടായിരുന്നതെങ്കിൽ ഈ വർഷം അത്‌  217,000 ആയി ഉയർന്നു. അതായത്  ഈ കാലയളവിൽ 12,000 പേർ കൂടി കോടീശ്വരന്മാരായി വളർന്നത്. 

സൗദി അറേബ്യ കഴിഞ്ഞാൽ ലോകത്ത്‌ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുടെ എണ്ണത്തിൽ കുവൈത്ത് 18-ാം സ്ഥാനത്താണ്. സൗദിയിൽ 210,000ൽ നിന്ന് 224,000 പേരാണു കോടീശ്വരന്മാരായി വളർന്നത്‌. മിഡിൽ ഈസ്റ്റിൽ 5.5 ശതമാനം എന്ന നിലയിൽ കോടീശ്വരന്മാരുടെ എണ്ണം കൂടിയപ്പോൾ അവരുടെ സമ്പത്ത് 6.3  ശതമാനം വർദ്ധിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top