Published:17 June 2022
ടോയ് സ്റ്റോറി ഫ്രാഞ്ചൈസിയുടെ പുതുതായി പുറത്തിറങ്ങിയ 'ലൈറ്റ് ഇയര്‍' എന്ന ഡിസ്നി ചിത്രത്തിന് വിവിധ രാജ്യങ്ങളിൽ നിരോധനം. രണ്ട് സ്ത്രീകള്‍ തമ്മില്‍ ചുംബിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ദക്ഷിണേഷ്യയിലെ ചില രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളുമാണ് ചിത്രത്തിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്തോനേഷ്യ, മലേഷ്യ, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ചിത്രത്തിന് വിലക്ക്. എന്നാൽ സിംഗപ്പൂരില്‍ പതിനാറ് വയസ് പൂര്‍ത്തിയായവര്‍ക്ക് ലൈറ്റ് ഇയര്‍ കാണാന്‍ അനുവാദമുണ്ട്. മലേഷ്യയില്‍ നെറ്റ്ഫ്ലിക്സില്‍ ഈ ചിത്രം രംഗങ്ങളൊന്നും കട്ടുകളൊന്നും ഇല്ലാതെ കാണാം. തീയറ്ററില്‍ ചില രംഗങ്ങള്‍ വെട്ടിമാറ്റിയാണ് പ്രദര്‍ശിപ്പിക്കുന്നത്.