Published:17 June 2022
കാലങ്ങളായി നമ്മൾ പലരെയും വിടാതെ പിന്തുടരുന്ന പ്രശ്നമാണ് താരൻ. തുടക്കത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ നിരന്തര പ്രശ്നങ്ങളിൽ ഒന്നാവുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. തലയിലെ മുടിയിഴകളില്‍, ചെവിക്ക് പിന്നില്‍, പുരികങ്ങളില്‍, മൂക്ക് മടക്കുകൾ എന്നിവിടങ്ങളിലാണ് പൊതുവെ താരൻ കണ്ടുവരുന്നത്. വരണ്ട ചര്‍മ്മത്തിൽ വെളുത്ത പൊടികളായി കാണപ്പെടുന്ന അവസ്ഥയാണ് താരൻ.
വീട്ടിലിരുന്ന് തന്നെ താരനെ അകറ്റാൻ സഹായിക്കുന്ന ഒരുപാട് എളുപ്പ വഴികളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം
കറ്റാർ വാഴ താരൻ മാറ്റാൻ സഹായിക്കുന്ന ഒന്നാണ്. താരൻ ജെല്ലാക്കി ഒരു കപ്പ് ജെല്ലിൽ അതിലേക്ക് അൽപം നാടൻ വെളിച്ചെണ്ണയും ചേർത്ത് നാലയിൽ നന്നായി പുരട്ടുക. തലയോട്ടിയിൽ തട്ടുന്ന രീതിയിലായിരിക്കണം പുരട്ടേണ്ടത്. 2 മിനിറ്റ് തല നല്ലവണ്ണം മസാജ് ചെയ്ത ശേഷം 15 മിനിറ്റിനു ശേഷം ജെൽ കഴുകികളയുക... ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ പരീക്ഷിക്കുന്നത് താരൻ അകറ്റാൻ സഹായിക്കുന്നു.
താരൻ അകറ്റാനും മുടിക്ക് ഷൈനിങ്ങ് ലഭിക്കാനും തൈര് നല്ലതാണ്. 2 ദിവസം പുളിയുള്ള തൈര് ആവശ്യത്തിനെടുത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. കുറച്ച് നിമിഷം കഴിഞ്ഞ് മൃദുവായ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇത് ചെയ്താൽ താരനിൽ നിന്ന് രക്ഷനേടാം.