Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 2:26 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Foreign Investors, Business Analysis, Business News

വി​ദേ​ശ നി​ക്ഷേ​പ​ക​ർ മ​ട​ങ്ങു​ന്നു

Published:19 June 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​വി​ഡ് വ്യാ​പ​ന​ത്തി​നു ശേ​ഷം സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്ക് ക​രു​ത്ത് പ​ക​രാ​നാ​യി അ​മെ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ഉ​ൾ​പ്പെ​ടെ പ്ര​ഖ്യാ​പി​ച്ച ഉ​ത്തേ​ജ​ക പാ​ക്കെ​ജു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ആ​ഗോ​ള നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​യി​ലെ​യും മ​റ്റ് വി​ക​സ്വ​ര വി​പ​ണി​ക​ളി​ലെ​യും ഓ​ഹ​രി​ക​ൾ വ​ൻ​തോ​തി​ൽ വാ​ങ്ങി​ക്കൂ​ട്ടി​യ​ത്.

കൊ​ച്ചി: ന​ട​പ്പു​വ​ർ​ഷ​ത്തെ അ​ഞ്ച​ര മാ​സ​ക്കാ​ല​യ​ള​വി​ൽ വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ നി​ന്നു ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ​യി​ല​ധി​കം പി​ൻ​വ​ലി​ച്ചു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക​യു​ടെ ഓ​ഹ​രി​ക​ൾ ആ​ഗോ​ള ഫ​ണ്ടു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്. അ​മെ​രി​ക്ക​യി​ലും മ​റ്റ് വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലും നാ​ണ​യ​പ്പെ​രു​പ്പം ഭ​യാ​ന​ക​മാ​യി കു​തി​ച്ചു​യ​രു​ന്ന​തി​നാ​ൽ അ​വി​ട​ങ്ങ​ളി​ലെ കേ​ന്ദ്ര​ബാ​ങ്കു​ക​ൾ തു​ട​ർ​ച്ച​യാ​യി പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹെ​ഡ്ജ് ഫ​ണ്ടു​ക​ളും മ​റ്റ് ആ​ഗോ​ള നി​ക്ഷേ​പ​ക​രും ഇ​ന്ത്യ​യി​ലെ ഓ​ഹ​രി​ക​ൾ വ​ൻ തോ​തി​ൽ വി​റ്റ​ഴി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ ട്രെ​ൻ​ഡ് തു​ട​ർ​ന്നാ​ൽ ഡി​സം​ബ​റോ​ടെ വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ വി​ൽ​പ്പ​ന മൂ​ല്യം മൂ​ന്ന​ര ല​ക്ഷം കോ​ടി രൂ​പ ക​വി​യാ​ൻ ഇ​ട​യു​ണ്ട്.

കൊ​വി​ഡ് വ്യാ​പ​ന​ത്തി​നു ശേ​ഷം സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്ക് ക​രു​ത്ത് പ​ക​രാ​നാ​യി അ​മെ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ഉ​ൾ​പ്പെ​ടെ പ്ര​ഖ്യാ​പി​ച്ച ഉ​ത്തേ​ജ​ക പാ​ക്കെ​ജു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ആ​ഗോ​ള നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​യി​ലെ​യും മ​റ്റ് വി​ക​സ്വ​ര വി​പ​ണി​ക​ളി​ലെ​യും ഓ​ഹ​രി​ക​ൾ വ​ൻ​തോ​തി​ൽ വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. ഇ​തോ​ടെ ഈ ​വി​പ​ണി​ക​ൾ പ​ല​തും മൂ​ന്നി​ര​ട്ടി വ​ള​ർ​ച്ച നേ​ടി​യി​രു​ന്നു. ക​ട​പ്പ​ത്ര​ങ്ങ​ളും ഉ​ദാ​ര​മാ​യ വാ​യ്പ​ക​ളും ന​ൽ​കി വി​പ​ണി​യി​ലെ പ​ണ ല​ഭ്യ​ത ഉ​യ​ർ​ത്തി​യാ​ണ് സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ഫെ​ഡ​റ​ൽ റി​സ​ർ​വ് പി​ടി​ച്ചു നി​ർ​ത്തി​യ​ത്. 

എ​ന്നാ​ൽ ഉ​യ​ർ​ന്ന പ​ണ​ല​ഭ്യ​ത​യും റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം മൂ​ല​മു​ള്ള സ​പ്ലൈ പ്ര​തി​സ​ന്ധി​ക​ളും കൊ​ണ്ട് ആ​ഗോ​ള വ്യാ​പ​ക​മാ​യി സ​ക​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ ഉ​ദാ​ര ധ​ന​ന​യം പി​ൻ​വ​ലി​ക്കാ​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് നി​ർ​ബ​ന്ധി​ത​രാ​യി. ഇ​തോ​ടെ​യാ​ണ് വി​ദേ​ശ ഫ​ണ്ടു​ക​ൾ വി​ൽ​പ​ന മോ​ഡി​ലേ​ക്ക് മാ​റി​യ​ത്. ക​ഴി​ഞ്ഞ​മാ​സം മാ​ത്രം 45,200 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് വി​ദേ​ശ ധ​ന​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ വി​റ്റ​ഴി​ച്ച​ത്. ലോ​ക​ത്തി​ലെ പ്ര​മു​ഖ നാ​ണ​യ​ങ്ങ​ൾ​ക്ക് എ​തി​രെ ഡോ​ള​റി​ന്‍റെ മൂ​ല്യം മെ​ച്ച​പ്പെ​ടു​ന്ന​തും ക​ട​പ്പ​ത്ര​ങ്ങ​ളു​ടെ വി​പ​ണി​യി​ലെ മു​ന്നേ​റ്റ​വും നി​ക്ഷേ​പ​ക​ർ​ക്ക് ഓ​ഹ​രി​ക​ളെ​ക്കാ​ൾ മി​ക​ച്ച നി​ക്ഷേ​പ അ​വ​സ​രം തു​റ​ന്നി​ടു​ന്നു. 

ഓ​ഹ​രി​യി​ൽ നി​ന്നും പ​ണം ഇ​പ്പോ​ൾ ക​ട​പ്പ​ത്ര വി​പ​ണി​യി​ലേ​ക്കാ​ണ് ഒ​ഴു​കു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​പ​ണി​ക​ൾ മ​റ്റൊ​രു വ​ലി​യ മാ​ന്ദ്യ​കാ​ല​ത്തേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്നാ​ണ് പൊ​തു​വെ വി​ല​യി​രു​ത്തു​ന്ന​ത്. അ​തി​നാ​ൽ കോ​ർ​പ്പ​റേ​റ്റ് ഗ്രൂ​പ്പു​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ വ​രും​വ​ർ​ഷ​ത്തി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വ് ഉ​ണ്ടാ​കാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​പ്പോ​ഴ​ത്തെ അ​നി​ശ്ചി​ത​ത്വം തു​ട​ർ​ന്നാ​ൽ നി​ക്ഷേ​പ​ക​രു​ടെ പ​ണ​ത്തി​ൽ വ​ലി​യൊ​രു ഭാ​ഗം സു​ര​ക്ഷി​ത​മെ​ന്ന് വി​ല​യി​രു​ത്തു​ന്ന സ്വ​ർ​ണ​ത്തി​ലേ​ക്ക് ഒ​ഴു​കാ​നി​ട​യു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്വ​ർ​ണ വി​ല പ​വ​ന് 50,000 രൂ​പ​യ്ക്ക് അ​ടു​ത്തെ​ത്തു​മെ​ന്ന അ​ഭ്യൂ​ഹ​വും ശ​ക്ത​മാ​ണ്.

ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ നി​ന്നു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ പി​ന്മാ​റ്റ​മാ​ണ് രൂ​പ​യ്ക്കും അ​തി​സ​മ്മ​ർ​ദം സൃ​ഷ്ടി​ക്കു​ന്ന​ത്. ജൂ​ണി​ൽ രൂ​പ​യു​ടെ മൂ​ല്യം 80 രൂ​പ​യി​ൽ എ​ത്തി​യാ​ലും അ​ത്ഭു​ത​മി​ല്ലെ​ന്ന് ധ​ന​കാ​ര്യ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​ത്ര​യേ​റെ വി​ൽ​പ്പ​ന സ​മ്മ​ർ​ദം സൃ​ഷ്ടി​ച്ചി​ട്ടും ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി വ​ൻ ത​ക​ർ​ച്ച നേ​രി​ടാ​ത്ത​ത് ആ​ഭ്യ​ന്ത​ര ചെ​റു​കി​ട നി​ക്ഷേ​പ​ക​രു​ടെ ക​രു​ത്തി​ലാ​ണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top