Published:19 June 2022
പുനലൂർ: പഴങ്ങളുടെ വില കുതിച്ചുയരുന്നു. മണ്‍സൂണ്‍ ആരംഭിക്കും വരെ വിലവര്‍ദ്ധന തുടരുമെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. വേനല്‍ക്കാലത്താണ് പഴങ്ങള്‍ക്ക് ആവശ്യക്കാരേറുന്നത്. ജലാംശം കൂടുതലുള്ള പഴങ്ങള്‍ക്കാണ് ഡിമാന്‍ഡും. മിക്ക പഴവര്‍ഗങ്ങളും കിട്ടാനില്ലാത്ത സ്ഥിതിയാണ്.
പകര്‍ച്ച വ്യാധികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമായതിനാല്‍ ഓറഞ്ചിനാണ് ആവശ്യക്കാര്‍ ഏറെ. എന്നാല്‍ സീസണ് അല്ലാത്തതിനാല്‍ സാധാരണ ഓറഞ്ച് കിട്ടാനില്ല. സിട്രസ് എന്ന വിളിപ്പേരുള്ള ഓറഞ്ചാണ് വിപണിയിലുള്ളത്. പൊളിച്ചെടുക്കാന്‍ സാധിക്കാത്തതും പുളിപ്പ് കൂടിയതുമായ ഇവ സ്റ്റോറേജ് ഓറഞ്ച് എന്നും അറിയപ്പെടുന്നു. 140 രൂപയാണ് വില. മഴ പെയ്തതോടെ തണ്ണിമത്തനും വിപണിയില്‍ നിന്ന് ഔട്ടായി. കിരണ്‍ ഇനത്തിലുള്ള തണ്ണിമത്തന് മാത്രമാണ് ലഭിക്കുന്നത്. 20 രൂപയാണ് വില. കര്‍ണാടക, ബാംഗ്ലൂര്‍, കമ്ബം, തേനി എന്നിവിടങ്ങളില്‍ നിന്നാണ് പഴങ്ങള്‍ വിപണിയിലെത്തുന്നത്.
സീസണ് അനുസരിച്ചുള്ള റംബുട്ടാന്, ഞാവല്‍പ്പഴം, ഈന്തപ്പഴം എന്നിവയുടെ വഴിയോര, വാഹന കച്ചവടം ആരംഭിച്ചിട്ടുണ്ട്. വഴിയോരകച്ചവടവും സീസണ് അനുസരിച്ചുള്ള പഴ കച്ചവടവും പ്രതികൂലമായി ബാധിക്കുന്നതായി കടയിട്ട് വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ പറയുന്നു.
വില ഇങ്ങനെയാണ്:
ആപ്പിള്‍ ഇറാന് 220 രൂപ
ആപ്പിള്‍ ഗ്രീന്‍ 240 രൂപ
പേരയ്ക്ക തായ്ലെന്‍ഡ് 120
പച്ചമുന്തിരി 80 രൂപ
ബ്ലാക്ക്, റോസ് 80 രൂപ
നീലം മാങ്ങ 80 രൂപ
സിന്ദൂരം 80 രൂപ
മല്ലിക 100 രൂപ
ജംഗിള്‍ വരിക്ക 120
സേലം മാങ്ങ 35 രൂപ
സപ്പോട്ടയ്ക്ക് 80 രൂപ
ഏത്തയ്ക്ക 70 രൂപ
പാളയംകോടന് 40 രൂപ
ഞാലിപൂവന് 80 രൂപ
പൂവന്‍പഴം 50 രൂപ