Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 3:10 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Football, Club Transfer, Sports

തീ ​പി​ടി​ച്ച് ട്രാ​ന്‍സ്ഫ​ര്‍ ജാ​ല​കം

Published:21 June 2022

പോ​ള​ണ്ടി​ന്‍റെ ബ​യേ​ണ്‍ മ്യൂ​ണി​ക് താ​രം റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​സ്‌​കി​ക്കാ​യി 50 മി​ല്യ​ണ്‍ യൂ​റോ വ​രെ മു​ട​ക്കാ​മെ​ന്ന് ബാ​ഴ്‌​സ​ലോ​ണ. നേ​ര​ത്തെ ഇ​ത് 40 മി​ല്യ​ണ്‍ ആ​യി​രു​ന്നു ഓ​ഫ​ര്‍. 

പു​തി​യ ക്ല​ബ് സീ​സ​ണു​ക​ള്‍ക്ക് തു​ട​ക്കം കു​റി​ക്കാ​ന്‍ ഒ​രു മാ​സ​ത്തി​ല്‍ത്താ​ഴെ മാ​ത്രം ശേ​ഷി​ക്കേ ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ളു​ടെ ട്രാ​ന്‍സ്ഫ​റു​ക​ള്‍ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പു​റ​ത്തു​വ​ന്ന ചി​ല ട്രാ​ന്‍സ്ഫ​ര്‍ വി​വ​ര​ങ്ങ​ള്‍ ഇ​താ. 

റൂ​ഡി​ഗ​ര്‍ റ​യ​ലി​ല്‍

ചെ​ല്‍സി​യു​ടെ ജ​ര്‍മ​ന്‍ താ​രം അ​ന്‍റോ​ണി​യോ റൂ​ഡി​ഗ​ര്‍ ഇ​നി റ​യ​ലി​ല്‍. ഇ​ന്ന​ലെ റ​യ​ലി​ന്‍റെ താ​ര​മാ​യി റൂ​ഡി​ഗ​റി​നെ ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ച്ചു. 

ലെ​വ​ന്‍ഡോ​വ്‌​സ്‌​കി​ക്ക് വി​ല​കൂ​ട്ടി ബാ​ഴ്‌​സ

പോ​ള​ണ്ടി​ന്‍റെ ബ​യേ​ണ്‍ മ്യൂ​ണി​ക് താ​രം റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​സ്‌​കി​ക്കാ​യി 50 മി​ല്യ​ണ്‍ യൂ​റോ വ​രെ മു​ട​ക്കാ​മെ​ന്ന് ബാ​ഴ്‌​സ​ലോ​ണ. നേ​ര​ത്തെ ഇ​ത് 40 മി​ല്യ​ണ്‍ ആ​യി​രു​ന്നു ഓ​ഫ​ര്‍. 

മാ​നെ​യെ നാ​ളെ അ​വ​ത​രി​പ്പി​ക്കും

ലി​വ​ര്‍പൂ​ളി​ല്‍നി​ന്ന് ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ലെ​ത്തു​ന്ന സെ​ന​ഗ​ല്‍ താ​രം സാ​ദി​യോ മാ​നെ​യെ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് ക്ല​ബ് ഇ​ന്ന് അ​വ​ത​രി​പ്പി​ക്കും. 

സ്റ്റെ​ര്‍ലി​ങ് ചെ​ല്‍സി​യി​ലേ​ക്ക്

മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി താ​ര​മാ​യ റ​ഹീം സ്റ്റെ​ര്‍ലി​ങ്ങി​നാ​യി ചെ​ല്‍സി രം​ഗ​ത്ത​ത്ത്. ലു​ക്കാ​ക്കു ഇ​ന്‍റ​ര്‍ മി​ലാ​നി​ലേ​ക്ക് ചേ​ക്കേ​റാ​ന്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ പു​തി​യൊ​രു മു​ന്നേ​റ്റ​നി​ര താ​ര​ത്തെ എ​ത്തി​ക്കേ​ണ്ട​ത് ചെ​ല്‍സി​യു​ടെ ആ​വ​ശ്യ​മാ​ണ്.

മാ​ഴ്സ​ലോ​യെ​യും ആ​ല്‍വ​സി​നേ​യും ഒ​രു​മി​ച്ച് സ്വ​ന്ത​മാ​ക്കാ​ന്‍ വ​യ്യ​ഡോ​ളി​ഡ്

ബ്ര​സീ​ലി​യ​ന്‍ ഇ​തി​ഹാ​സ​താ​രം റൊ​ണാ​ള്‍ഡോ ഉ​ട​മ​സ്ഥ​നാ​യ സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ വ​യ്യ​ഡോ​ളി​ഡ് മാ​ഴ്സ​ലോ, ഡാ​നി ആ​ല്‍വ​സ് എ​ന്നി​വ​രെ എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് റി്‌​പ്പോ​ര്‍ട്ട്. റ​യ​ല്‍ മാ​ഡ്രി​ഡ്, ബാ​ഴ്സ​ലോ​ണ ക്ല​ബു​ക​ള്‍ വി​ട്ട ര​ണ്ടു താ​ര​ങ്ങ​ളും ഇ​പ്പോ​ള്‍ ഫ്രീ ​ഏ​ജ​ന്‍റാ​ണ്.

അ​സെ​ന്‍സി​യോ​യെ സ്വ​ന്ത​മാ​ക്കാ​നു​റ​പ്പി​ച്ച് ആ​ഴ്സ​ണ​ല്‍

റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍ നി​ന്നും മാ​ര്‍കോ അ​സെ​ന്‍സി​യോ​യെ സ്വ​ന്ത​മാ​ക്കാ​നു​റ​പ്പി​ച്ച് ആ​ഴ്സ​ണ​ല്‍ രം​ഗ​ത്ത്. പ​ന്ത്ര​ണ്ടു മാ​സം മാ​ത്രം റ​യ​ല്‍ മാ​ഡ്രി​ഡ് ക​രാ​റി​ല്‍ ബാ​ക്കി​യു​ള്ള താ​ര​ത്തെ ടീ​മി​ലെ​ത്തി​ച്ച് അ​ടു​ത്ത സീ​സ​ണി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​മെ​ന്നാ​ണ് അ​ര്‍ടെ​ട്ട ക​രു​തു​ന്ന​ത്.

കാ​ല്‍വി​ന്‍ റാം​സി ലി​വ​ര്‍പൂ​ളി​ലെ​ത്തി

ആ​ബെ​ര്‍ദീ​ന്‍ റൈ​റ്റ് ബാ​ക്കാ​യ കാ​ല്‍വി​ന്‍ റാം​സി​യെ ലി​വ​ര്‍പൂ​ള്‍ സ്വ​ന്ത​മാ​ക്കി. 6.5 മി​ല്യ​ണ്‍ പൗ​ണ്ടാ​ണ് പ​തി​നെ​ട്ടു വ​യ​സു​ള്ള താ​ര​ത്തി​നാ​യി ലി​വ​ര്‍പൂ​ള്‍ മു​ട​ക്കി​യ​ത്. റൈ​റ്റ് ബാ​ക്കാ​യ താ​രം ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഒ​രു ഗോ​ളും ഒ​ന്‍പ​ത് അ​സി​സ്റ്റു​ക​ളും ക്ല​ബി​നാ​യി നേ​ടി​യി​ട്ടു​ണ്ട്.

കൂ​ണ്ടെ​യെ ന​ല്‍കാ​ന്‍ സെ​വി​യ്യ​യ്ക്ക് താ​ല്‍പ​ര്യ​മി​ല്ല

മു​ണ്ടോ ഡി​പോ​ര്‍റ്റീ​വോ​യു​ടെ റി​പ്പോ​ര്‍ട്ടു​ക​ള്‍ പ്ര​കാ​രം ജൂ​ള്‍സ് കൂ​ണ്ടെ​യെ കൈ​മാ​റ്റ​ക്ക​രാ​റി​ല്‍ ന​ല്‍കാ​ന്‍ സെ​വി​യ്യ​ക്ക് താ​ല്‍പ​ര്യ​മി​ല്ല. ഇ​രു​പ​ത്തി​മൂ​ന്നു വ​യ​സു​ള്ള താ​ര​ത്തെ സ്വ​ന്ത​മാ​കേ​ണ്ട ക്ല​ബു​ക​ള്‍ മു​ഴു​വ​ന്‍ പ​ണം ന​ല്‍കേ​ണ്ടി വ​രും. ബാ​ഴ്സ​യും ചെ​ല്‍സി​യും താ​ര​ത്തി​നാ​യി രം​ഗ​ത്തു​ണ്ട്.

ലി​സാ​ന്‍ഡ്രോ മാ​ര്‍ട്ടി​ന​സി​നാ​യി ആ​ഴ്സ​ണ​ല്‍ 

അ​യാ​ക്സി​ന്‍റെ അ​ര്‍ജ​ന്‍റീ​നി​യ​ന്‍ പ്ര​തി​രോ​ധ​താ​ര​മാ​യ ലി​സാ​ന്‍ഡ്രോ മാ​ര്‍ട്ടി​ന​സി​നെ ആ​ഴ്സ​ണ​ല്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. ഫാ​ബ്രി​സി​യോ റൊ​മാ​നോ​യു​ടെ റി​പ്പോ​ര്‍ട്ടു​ക​ള്‍ പ്ര​കാ​രം താ​ര​ത്തി​നാ​യി ആ​ഴ്സ​ണ​ല്‍ ന​ല്‍കി​യ മു​പ്പ​തു മി​ല്യ​ണ്‍ യൂ​റോ​യു​ടെ ഓ​ഫ​ര്‍ അ​യാ​ക്സ് നി​ര​സി​ച്ചി​ട്ടു​ണ്ട്.

ഗ്രീ​സ്മ​ന്‍ അ​ത്ല​റ്റി​ക് ക്ല​ബി​ലേ​ക്കി​ല്ല

അ​ന്‍റോ​യി​ന്‍ ഗ്രീ​സ്മ​ന്‍ അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​ല്‍ ത​ന്നെ തു​ട​രാ​നാ​ണ് താ​ല്പ​ര്യ​പ്പെ​ടു​ന്ന​തെ​ന്ന് റിപ്പോർട്ട്. ബാ​ഴ്സ​ലോ​ണ​യി​ല്‍ നി​ന്നും ലോ​ണി​ല്‍ അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​ല്‍ ക​ളി​ക്കു​ന്ന താ​ര​ത്തെ സ്വ​ന്ത​മാ​ക്കാ​ന്‍ സ്പാ​നി​ഷ് ക്ല​ബാ​യ അ​ത്ല​റ്റി​ക് ക്ല​ബ് രം​ഗ​ത്തു​ണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top