Published:21 June 2022
തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിജയുടെ 48 മത് പിറന്നാള്‍ ദിനമാണ് നാളെ. പിറന്നാള്‍ ദിനത്തില്‍ പല പുതിയ വാര്‍ത്തകളും ഉണ്ടാകുമെന്നാണ് വിജയ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വംശി പൈദിപ്പിള്ളി സംവിധാനം ചെയ്യുന്ന തളപതി 66 ന്റെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം പുറത്തിറക്കും.
വിജയുടെ മുന്‍കാല ചിത്രങ്ങളിലെ ഏതോ കഥാപാത്രങ്ങളുമായി ഈ ചിത്രത്തിന് ബന്ധമുണ്ടെന്ന ചില സൂചനകളും ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. അതേസമയം തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും ചിത്രത്തില്‍ അഥിതി താരമായി എത്തുന്നുണ്ട്. മഹേഷ് ബാബുവും വിജയും ഒരേ സ്കൂളിലാണ് പഠിചത്. വര്‍ഷങ്ങളായി ഇരുവരും നല്ല സുഹൃത്തുകളാണ്. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വംശി പൈദിപ്പിള്ളി. തെലുങ്കിൽ പ്രഭാസ് നായകനായ മുന്ന എന്ന ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിച്ച സംവിധായകനാണ് വംശി പൈദിപ്പിള്ളി.
മഹേഷ് ബാബു നായകനായി 2019 ൽ പുറത്തിറങ്ങിയ മഹർഷിയാണ് വംശിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 'ഇറോട്ടോമാനിയ' എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന യുവാവായിട്ടാണ് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം എത്തുന്നത്. ഇത് നാലാമത്തെ തവണയാണ് വിജയ് ഇരട്ട വേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ വിജയുടെ നായികയാകുന്നത്.