Published:21 June 2022
മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് ലിസി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞ് നിന്ന താരം പ്രിയദര്ശനയുമായുള്ള വിവാഹ മോചനത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എന്നാല്‍ ചലച്ചിത്ര മേഘലകളില്‍ താരം ഇപ്പോഴും സജീവമാണ്.
അമ്പത്തിയഞ്ചാം വയസിലും വളരെ മെയ്വഴക്കത്തോടെ യോഗ ചെയ്യുന്ന താരത്തിന്റെ വീഡിയോ അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ലിസി പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി പേര് അഭിനന്ദിച്ചു. പ്രിയദര്ശനയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം ചെന്നൈയിലാണ് ലിസി താമസിക്കുന്നത്. നിരവധി ബിസിനസുകളുള്ള താരം ടെലിവിഷന്‍ നിര്‍മാണ മേഘലകളിലും ഇപ്പോള്‍ സജീവ സാന്നിധ്യമാണ്