Published:21 June 2022
ഫോട്ടോഷൂട്ട് കൊണ്ടും യു ട്യൂബ് ചാനലിലൂടെയും ശ്രദ്ധ നേടിയ നടിയാണ് അഹാന കൃഷ്ണകുമാർ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സഹോദരിമാര്‍ക്കൊപ്പം യാത്രകള്‍ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കാറുമുണ്ട്.
മാലിദ്വീപില്‍ നിന്നുള്ള ബിക്കിനി ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.രണ്ടുവര്‍ഷം മുമ്പ് ഉപേഷിച്ച എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്" എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പം അഹാന കുറിച്ചിരിക്കുന്നത്.
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം ശ്രദ്ധ പിടിച്ച് പറ്റുന്നതാണ്.