Published:21 June 2022
മുന്‍നിര സ്ലീപ് സൊലൂഷന്‍സ് ബ്രാന്‍ഡ് ആയ, ഡ്യൂറോഫ്ളക്സ് എനര്‍ജൈസ് കിടക്കുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. കരുത്തുറ്റ യുവതയ്ക്ക് ആഴത്തില്‍ ഉന്മേഷം പകരുന്നവയാണ് പുതിയ കിടക്കകള്‍. സുഖനിദ്ര പ്രദാനം ചെയ്യുന്ന പുതിയ കിടക്കകള്‍ പിറ്റേദിവസം കൂടുതല്‍ പ്രസരിപ്പോടെ ഉണരാനും സഹായിക്കും. കോപ്പര്‍ ജെല്‍ ഇന്‍ഫ്യൂഷനും ആന്റി സ്ട്രെസ് ഫാബ്രിക്കും ആണ് പ്രധാന ഘടകങ്ങള്‍.
ആന്റി- മൈക്രോബിയന്‍ കോപ്പര്‍, വൈറസുകളില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും ദുര്‍ഗന്ധത്തില്‍ നിന്നും മാട്രസുകളെ സുരക്ഷിതമാക്കുന്നു. കിടക്കയില്‍ ഉപയോഗിച്ചിരിക്കുന്ന ഫാബ്രിക്, പെറ്റ് ബോട്ടിലുകളിലെ 40 ശതമാനം റിസൈക്കിള്‍ ചെയ്യാവുന്ന നൂലുകള്‍ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള നിദ്ര ഉപഭോക്താവിന് ലഭ്യമാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഡ്യൂറോഫ്ളെക്സ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ സ്മിത മുരാര്‍ക പറഞ്ഞു.
എനര്‍ജൈസ് മാട്രസ് ശ്രേണി രാജ്യത്തുടനീളമുള്ള എല്ലാ പ്രമുഖ ഡ്യൂറോഫ്ളെക്സ് റീട്ടെയ്ല്‍ ഔട്ട് ലറ്റുകളിലും ലഭ്യമാണ് ബ്രാന്‍ഡ് വെബ്സൈറ്റായ www.duroflexworld.com വഴി ഓണ്‍ലൈനായും വാങ്ങാം. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ പ്രമുഖ ഇ- കൊമേഴ്സ് പോര്‍ട്ടലുകളിലും ലഭ്യം. 14,500 രൂപ മുതലാണ് വില. ഉറക്കത്തിന് പുതിയൊരു നിര്‍വചനം നല്കുന്ന ഡ്യൂറോഫ്ളെക്സ് പ്രീമിയം കിടക്കകളുടെ രംഗത്ത് മുന്‍നിരക്കാരാണ്. ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ഓര്‍ത്തോ പീഡിക്സ് മാട്രസ് ശ്രേണി ഡ്യൂറോഫ്ളെക്സിന്റെ പ്രധാന ഉല്പന്നമാണ്.