Published:21 June 2022
വിക്രത്തിന്റെ ബോക്സോഫീസ് വേട്ട തുടരുകയാണ്. റിലീസ് ചെയ്ത് 18 ദിവസങ്ങള്‍ കഴിയുമ്പോള്‍ 375 കോടി രൂപയാണ് വിക്രം ഇതിനോടകം നേടിയിരിക്കുന്നത്. സൌത്ത് ഇന്ത്യയിലും നോര്‍ത്ത് ഇന്ത്യയിലും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ജൂലൈ എട്ടിന് ചിത്രം ഒട്ടി റിലീസ് ചെയ്യും.
കേരളത്തില്‍ ഇപ്പോഴും ചിത്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഏതാനം ദിസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം 400 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടില്‍ ബാഹുബലി ഉണ്ടാക്കിയ റെക്കോര്‍ഡ് ആണ് ഇപ്പോള്‍ വിക്രം മറികടന്നിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ 7 ദിവസം കൊണ്ട് ചിത്രം ലോകവ്യാപകമായി 260 കോടിയാണ് കരസ്ഥമാക്കിയത്. യൂ. കെ യിലും വിക്രത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്.
ഒരു തമിഴ് സിനിമയ്ക്ക് യൂ.കെ യില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ ഗ്രോസ് കളക്ഷനാണ് വിക്രം നേടിയിരിക്കുന്നത്. ജൂണ്‍ 3 വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത് 5.02 കോടി ആയിരുന്നു. ശനിയാഴ്ച 5.05 കോടിയും ഞായറാഴ്ച 5.65 കോടിയും നേടിയ ചിത്രത്തിന്റെ തിങ്കളാഴ്ചത്തെ കളക്ഷന്‍ 3.02 കോടി ആയിരുന്നു. ആകെ അഞ്ച് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്താല്‍ 22.29 കോടി. കമൽ ഹാസന്റെ തന്നെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസ് ആണ് വിക്രം നിർമ്മിച്ചിരിക്കുന്നത്. മലയാളി താരങ്ങളായ ഫഹദ് ഫാസിലും ചെമ്പൻ വിനോടും ചിത്രത്തിൽ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത് .