Published:21 June 2022
കോടനാട് : അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് മലയാറ്റൂരില്‍ നടന്ന യോഗാപരിശീലന പരിപാടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രവികുമാര്‍ മീണ ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു. ദ യോഗ ഇൻസ്റ്റിറ്റ്യൂട്ട് മുംബൈയില്‍ നിന്നുള്ള ഇന്‍സ്ട്രക്ടര്‍ ഭവ്യ വിഷ്ണു പരിശീലന ക്ലാസിന് നേതത്വം നല്കി.
ഓഫീസിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസും നമാമി വെല്‍നെസ് റിസോര്‍ട്ട് ഇല്ലിത്തോടും സംയുക്തമായാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്.