Published:21 June 2022
വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന ദളപതി വിജയിയുടെ 66-ാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. 'വരിസു' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിജയിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഫസ്റ്റ്ലൂക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
കോട്ടിട്ട് ഇരിക്കുന്ന വിജയിയെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ബോസ് തിരിച്ചു വരുന്നു എന്ന ടാഗ്ലൈനും പോസ്റ്ററിൽ കാണാം. വിജയ് ഡബിൾ റോളിലാണ് ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ താൻ കേട്ട മികച്ച തിരക്കഥയെന്നാണ് വിജയ് നേരത്തെ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.