Published:22 June 2022
ചെന്നൈ: തമിഴ്നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മൂന്ന് കാല്‍വിരലുകള്‍ നീക്കം ചെയ്തുവെന്നാണ് പുറത്ത് വരുന്ന വിവരം. ആശുപത്രിയില്‍ തുടരുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ദിവസങ്ങള്‍ക്ക് ഉള്ളില്‍ ആശുപത്രി വിടുമെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു.
വിജയകാന്തിന് പ്രമേഹം അടക്കമുള്ള രോഗങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, രജനികാന്ത് അടക്കമുള്ളവര്‍ അദ്ദേഹത്തിന് ആരോഗ്യസൗഖ്യം നേര്‍ന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.2016 ന് ശേഷം പൊതുരംഗത്ത് നിന്ന് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിട്ടു നിൽക്കുകയാണ് വിജയ്കാന്ത്.