Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
05
July 2022 - 4:10 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mollywood

Action Hero biju, Nivin Pauly, Movies

വരുന്നു..!! ആക്ഷന്‍ ഹീറോ ബിജു 2; നിര്‍മ്മാണം നിവിന്‍ പോളി

Published:22 June 2022

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മലയാളത്തിലെ പൊലീസ് ചിത്രങ്ങളിൽ എക്കാലത്തെയും മികച്ച  സിനിമകളിലൊന്നായിരുന്നു നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു. എന്നാലിപ്പോഴിത ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു എന്ന സന്തോഷ വാർത്തയാണ് ആരാധകരെ തേടിയെത്തുന്നത്. നിവിന്‍ തന്നെയാണ് ചിത്രം നിർമിക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാർത്താക്കുറിപ്പിന്‍റെ അവസാന ഭാഗത്ത് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗത്തിന്‍റെ പേരുള്ളത്. താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ സ്റ്റുഡന്റ്‌സ് എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റുസിനിമകള്‍.

അടുത്തമാസം 22ന് നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ 'മഹാവീര്യർ' പുറത്തിറങ്ങുകയാണ്. ആസിഫ് അലി, ലാൽ എന്നിവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

2016-ലായിരുന്നു ചിത്രത്തിൽ അനു ഇമ്മാനുവല്‍ ആയിരുന്നു നായിക. ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥന്‍, വിന്ദുജ മേനോന്‍ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ ​ഗാനങ്ങളും കോമഡി രം​ഗങ്ങളും ഇപ്പോഴും സിനിമാപ്രേമികൾ നെഞ്ചേറ്റുന്നവയാണ്. അനു ഇമ്മാനുവൽ ആയിരുന്നു നായിക. ജോജു ജോർജ്, കലാഭവൻ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top