Published:22 June 2022
മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ വസതി ഉടൻ ഒഴിയും. രാജി കത്ത് തയ്യാറാണെന്നും ഉദ്ദവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.
രാജി കത്ത് തയ്യാറാണെന്നും, മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒരു എംഎൽഎയെങ്കിലും ഒഴിയണമെന്ന് നേരിട്ട് മുഖത്ത് നോക്കി പറഞ്ഞാൽ രാജിവയ്ക്കാം. എതിർപ്പുകൾ സൂറത്തിലിരുന്നു പറയുന്നതെന്തിനാണ്. മുഖ്യമന്ത്രി സ്ഥാനത്തോട് ആർത്തിയില്ലെന്നും ബാലാ സഹേബ് ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, ശിവസേനയും ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ചില എംഎൽമാരെ കാണാനില്ല. ചിലരെ സൂറത്തിൽ കണ്ടു. ചില എംഎൽഎമാര്‍ തിരികെ വരാൻ ആശിക്കുന്നുണ്ടെന്നും ഉദ്ധവ് പറഞ്ഞു.
ഏക്നാഥ് ഷിന്‍ഡെ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ സാധിക്കില്ലെന്നു കണ്ടാല്‍ നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നേരിടാന്‍ തന്നെയാകും മഹാ വികാസ് അഖാഡി സഖ്യ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ഇതില്‍ നിന്നെല്ലാം മനസിലാകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ സേന സഖ്യകക്ഷികളാണ് കോണ്‍ഗ്രസും എന്‍സിപിയും ഇതുവരെ വ്യക്തമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. മുഖ്യമന്ത്രി താക്കറെ ഇന്ന് ഉച്ചയ്ക്കു യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ ഒരുപക്ഷേ ഭാവി പരിപാടി എന്തായിരിക്കുമെന്ന തീരുമാനം ഉണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നു.
കണക്കില്‍ ഇപ്പോള്‍ മഹാ വികാസ് അഖാഡി സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയിലാണ്. 46 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് റിബല്‍ നേതാവ് ഏക്നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. അതില്‍ 40 പേര് ശിവസേനയുടെ എംഎല്‍എമാരും ആറു പേര് സ്വതന്ത്രരുമാണെന്നാണ് ഗുവാഹത്തിയില്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ഷിന്‍ഡെ അവകാശപ്പെട്ടത്.
ഏക്നാഥ് ഷിന്‍ഡെ പറഞ്ഞൊരു മറ്റൊരു പ്രധാന കാര്യം താന്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരില്ലെന്നതാണ്. ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യവും അദ്ദേഹം പഠിപ്പിച്ച ഹിന്ദുത്വയുമായി മുന്നോട്ടു പോകുമെന്നാണ് ഷിന്‍ഡെ പറയുന്നത്. ചൊവ്വാഴ്ച്ച രാത്രി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ടെലിഫോണില്‍ ഷിന്‍ഡെയെ ബന്ധപ്പെട്ടിരുന്നു. പത്തു മിനിട്ട് മാത്രം നീണ്ട ആ സംഭാഷണം കൊണ്ട് യാതൊരു പ്രതിവിധികളുമുണ്ടായില്ലെന്നാണ് സേന വൃത്തങ്ങള്‍ പറയുന്നത്. ഷിന്‍ഡെ മുന്നോട്ടുവയ്ക്കുന്ന ഒരാവശ്യം. മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തില്‍ സേന ഭരണം നടത്തണമെന്നാണ്