Published:23 June 2022
ചാലക്കുടി: ചാലക്കുടിയിൽ പൊലീസിന്റെ നേതൃത്വത്തിൽ വൻ മദ്യവേട്ട. മാഹിയിൽ നിന്നും കാറിൽ കടത്താൻ ശ്രമിച്ച 140 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ വടകര സ്വദേശി രാജേഷാണ് (32) മദ്യവുമായി ചാലക്കുടിയിൽ പിടിയിലായത്.
ചാലക്കുടി ഡി വൈ എസ്.പി.സി.ആർ.സന്തോഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദേശീയ പാതയിൽ ചാലക്കുടിയിൽ കോടതി ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. മദ്യം കടത്തുവാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏകദേശം ഒന്നര ലക്ഷത്തിലധികം വില വരുന്ന വിവിധിയനം ബ്രാൻ്റുകളിലുള്ള കൂടിയ ഇനം മദ്യമാണ് പിടികൂടിയിരിക്കുന്നത്.എസ് എച്ച്.ഒ.കെ.എസ്.സന്ദീപ്.എസ്.ഐ.സിദ്ദിഖ് അബ്ദുൾ ഖാദർ, ഡിവൈഎസ്പിയുടെ ക്രൈസ്ക്വാഡ് അംഗങ്ങളും ചേർന്നാണ് മദ്യം പിടികൂടിയത്. എറണാക്കുളത്തെ ഒരു ബാറിൽ എത്തിക്കാനാണ് തനിക്ക് കിട്ടിയ നിർദ്ദേശമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.