Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
04
July 2022 - 3:30 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

Kochi, Viral Video

നാട്ടിലെ താരമായി 'പൂവപ്പൻ'; കാണാം വൈറൽ വീഡിയോ

Published:23 June 2022

പിന്നീട് പന്തിന് പിന്നാലെ ഓടി തുടങ്ങി. പിന്നെ കുട്ടികൾ മുറ്റത്ത് പന്തുമായി എത്തിയാൽ എവിടെയാണെങ്കിലും കോഴി ഓടിയെത്താനും അവസാനം അവരുടെ കൂടെ കളിക്കാനും തുടങ്ങി

കൊച്ചി: കൊവിഡ് കാലത്ത് സമയം ചിലവഴിക്കാൻ ആളുകൾ പലതരത്തിലുള്ള വെറൈറ്റി ആയിട്ടുള്ള കാര്യങ്ങളിലാണ് എൻഗേജ്ഡ് ആവാൻ ശ്രമിക്കുന്നത്. അത്തരത്തിൽ ഇതാ കൊവിഡ്കാലത്തെ അതി ജീവനം എന്ന രീതിയിൽ  കുട്ടികളുടെ ഒരു കൊച്ചു വിനോദത്തെ സപ്പോർട്ട് ചെയ്തപ്പോൾ താരമായി മാറിയത് ഒരു പൂവന്‍കോഴിയാണ്. ചേർത്തല സ്വദേശിയായ യുവസംവിധായകൻ അഭിലാഷ് കോട വേലിയുടെ വീട്ടിലെ കോഴിയാണ് മക്കളുടെ കൂടെ പന്ത് കളിക്കുന്നത്. 

വീട്ടു മുറ്റത്ത് കുട്ടികളുടെ കൂടെ പന്ത് കളിക്കുന്ന പൂവൻകോഴിയുടെ വീഡിയോ ഇതിനോടകം നിരധി ആളുകളുടെ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. ആദ്യമാദ്യം കുട്ടികൾ കളിക്കുമ്പോൾ നമ്മുടെ 'കലാക്കാരന്‍' പൂവൻകോഴി  അടുത്ത് വന്ന് നില്ക്കുമായിരുന്നു. പിന്നീട് പന്തിന് പിന്നാലെ ഓടി തുടങ്ങി. പിന്നെ കുട്ടികൾ മുറ്റത്ത് പന്തുമായി എത്തിയാൽ എവിടെയാണെങ്കിലും കോഴി ഓടിയെത്താനും അവസാനം അവരുടെ കൂടെ കളിക്കാനും തുടങ്ങി എന്ന് അഭിലാഷ് കോടവേലി പറയുന്നു. 

 

വെറുതെ ഒരു രസത്തിന് കോഴിയുടെ പന്ത് കളി ഫോണിൽ വിഡീയോ എടുക്കുകയായിരുന്നു. രസകരമായി തോന്നിയപ്പോൾ അത് എല്ലാവർക്കു ഷെയർ ചെയ്യാന്‍ തുടങ്ങി എന്ന് അഭിലാഷ് പറയുന്നു.  ചേർത്തല സെന്‍റ് അന്നാ പബ്ളിക്ക് സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആന്‍റോ ജേക്കബും, അനിയൻ മൂന്നാം ക്ലാസ് കാരനായ ആൽബിൻ ജേക്കബും ചേർന്നാണ് തങ്ങളുടെ അരുമയായ കോഴിയുടെ കൂടെ പന്ത് കളിക്കുന്നത്. വൈകുന്നേരം വിട്ടുമുറ്റത്ത് നടക്കുന്ന കോഴി പന്ത് കളി കാണാൻ ഇപ്പോൾ ബന്ധുക്കളും, ഹൃത്തുക്കളും വരാറുണ്ട്. എന്തായാലും നമ്മുടെ 'കലാക്കാരന്‍' പൂവൻകോഴിയാണ് ഇപ്പോൾ നാട്ടിലെ താരം. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top